ശ്രീനഗർ: ജമ്മു കശ്മീരിലെ ഷോപിയാൻ ജില്ലയിലെ ബാഡിഗാം പ്രദേശത്ത് നടന്ന ഏറ്റുമുട്ടലിൽ മൂന്ന് ലഷ്കർ-ഇ-തായ്‌ബ തീവ്രവാദികൾ കൊല്ലപ്പെട്ടു. ഏറ്റുമുട്ടൽ സ്ഥലത്ത് നിന്ന് ആയുധങ്ങളും വെടിക്കോപ്പുകളും ഉൾപ്പെടെയുള്ള വസ്തുക്കൾ കണ്ടെടുത്തിട്ടുണ്ടെന്ന് കശ്മീർ സോൺ പോലീസ് പ്രസ്താവനയിൽ പറഞ്ഞു.
ഷോപിയൻ ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ട മൂന്ന് തീവ്രവാദികളും ലഷ്കർ-ഇ-തായ്‌ബയുമായി ബന്ധമുണ്ടെന്ന് ഇൻസ്പെക്ടർ ജനറൽ ഓഫ് പോലീസ് (ഐജിപി) കശ്മീർ സോൺ വിജയ് കുമാർ സ്ഥിരീകരിച്ചു. കൂടുതൽ തിരച്ചിൽ തുടരുകയാണെന്നും പോലീസ് പറഞ്ഞു.
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.









