തൃശൂരിൽ മൂന്നുപേർക്ക് തെരുവ് നായയുടെ കടിയേറ്റു. തൃശൂർ എരുമപ്പെട്ടി തയ്യൂർ റോഡിൽ ആണ് മൂന്ന് പേർക്ക് തെരുവ് നായയുടെ കടിയേറ്റത്. 12 വയസ്സുകാരൻ ഉൾപ്പെടെ മൂന്നുപേർക്കാണ് നായയുടെ ആക്രമണത്തിൽ പരിക്കേറ്റത്. അതെ സമയം നായയെ പിടികൂടാൻ കഴിഞ്ഞിട്ടില്ല. കഴിഞ്ഞ ദിവസം കോട്ടയത്തും തെരുവ് നായയുടെ ആക്രമണം ഉണ്ടായിരുന്നു. വെള്ളൂരിൽ ഉണ്ടായ തെരുവുനായ ആക്രമണത്തിൽ രണ്ടു സ്ത്രീകൾക്ക് ആണ് പരിക്കേറ്റത്. ഇവരെ കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റി.
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.








