ഒരു പെൺകുട്ടിയുടെ വ്യക്തിത്വവും സൗന്ദര്യവും അറിയണമെങ്കിൽ നിങ്ങൾ അവളുടെ കാലുകളിലേക്ക് നോക്കണം എന്ന് പറയുന്നത് വെറുതെയല്ല. നിങ്ങളുടെ സൗന്ദര്യത്തിന്റെ പ്രതിഫലനമാണ് പാദങ്ങൾ. അവ ശുചിയായി ഇരിക്കുന്നത് നിങ്ങളെ മൊത്തത്തിൽ മനോഹരമാക്കുന്നു. എന്നാൽ അവഗണന കാരണം അവ പലപ്പോഴും വൃത്തികെട്ടതും പരുക്കനുമായിത്തീരുന്നു. കാൽ സംരക്ഷണത്തിനായി നിരവധി ആളുകൾ സ്പാകളിലേക്കും മറ്റ് സ്ഥലങ്ങളിലേക്കും പോകുന്നു. എന്നാൽ ഇവ വീട്ടിൽ എളുപ്പത്തിൽ ചെയ്യാം.
മുട്ടയും ചെറുനാരങ്ങയും ആവണക്കണ്ണയും പാദ സംരക്ഷണത്തിനുള്ള നല്ലൊരു വഴിയാണ്. മുട്ടപ്പൊട്ടിച്ച് മഞ്ഞക്കരു ഒഴിവാക്കി അതിലേക്ക് ഒരു ടേബിൾ സ്പൂർ ചെറുനാരങ്ങ നീരും ഏതാനും തുള്ളി ആവണക്കണ്ണയും ചേർക്കുക. ഇതിലേക്ക് ഒരു ടീസ്പൂൺ അരി പൊടി ചേർക്കുക. തുടർന്ന് ഒരു തണുത്ത സ്ഥലത്ത് സൂക്ഷിക്കുക. ഉപയോഗിക്കുന്നതിന് മുമ്പ് നിങ്ങളുടെ കാലുകൾ ഇളം ചൂടുള്ള വെള്ളത്തിൽ കഴുകുക. അതിനുശേഷം തയ്യാറാക്കിയ മിശ്രിതം കാലിൽ പുരട്ടി നന്നായി തടവുക. പത്ത് മിനിറ്റിനു ശേഷം ഇവ കഴുകാം. ഇത് ആഴ്ചയിൽ മൂന്ന് തവണ ആവർത്തിക്കുക. ഇത് രാവും പകലും ചെയ്യാം.
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.









