Tuesday, March 10, 2026
  • About Us
  • Advertise
  • Privacy Policy
  • Contact Us
PressLive TV
  •  
  • KERALA
  • NATIONAL
  • GULF
  • International
  • Health
  • Political
  • Sports
  • Technology
  • Financial
  • Life
  • Entertainment
No Result
View All Result
  •  
  • KERALA
  • NATIONAL
  • GULF
  • International
  • Health
  • Political
  • Sports
  • Technology
  • Financial
  • Life
  • Entertainment
No Result
View All Result
PressLive TV
No Result
View All Result
Home Kerala

കരിപ്പൂർ ദുരന്തത്തിന് ഇന്ന് രണ്ടാം വാർഷികം; ഇരകൾക്ക് അർഹമായ നഷ്ടപരിഹാരം കിട്ടിയില്ല; നിയമപോരാട്ടത്തിന് തയ്യാറാവുന്നു

by PressLive TV
August 7, 2022, 10:23 AM
in Kerala
19 0
0

കോഴിക്കോട്: സംസ്ഥാനത്തെ ഏറ്റവും വലിയ വിമാനാപകടമായ കരിപ്പൂർ ദുരന്തത്തിന് ഇന്ന് രണ്ടാം വാർഷികം. വന്ദേ ഭാരത് മിഷന്റെ ഭാഗമായി 190 പേരുമായി ദുബായിൽ നിന്ന് പുറപ്പെട്ട എയർ ഇന്ത്യ എക്‌സ്പ്രസ് വിമാനമാണ് അപകടത്തില്‍പ്പെട്ടത്.

അന്നത്തെ ഞെട്ടിക്കുന്ന അനുഭവങ്ങളുടെ ഓർമ്മകൾ രക്ഷപ്പെട്ടവരുടെയും രക്ഷാപ്രവർത്തകരുടെയും മനസ്സിൽ ഇന്നും മായാതെ കിടക്കുന്നു. കരിപ്പൂര്‍ വിമാനാപകടത്തെ തുടര്‍ന്ന് ഏറ്റവും കൂടുതല്‍ ദുരിതം അനുഭവിക്കുന്നവരിലൊരാളാണ് കോഴിക്കോട് പടനിലം സ്വദേശി അമീന. അപകടത്തിൽ ഭർത്താവ് ഷറഫുദ്ദീന്റെ ജീവൻ നഷ്ടപ്പെട്ടു. മകൾക്കും അമീനക്കും ഗുരുതരമായി പരിക്കേറ്റു. ഇപ്പോഴും ചികിൽസയിൽ കഴിയുന്ന അമീനക്ക് കരിപ്പൂർ വിമാനാപകടം ജീവിതത്തിൽ എന്നും ഉലയ്ക്കുന്ന ഓർമയാണ്.

അതേസമയം കരിപ്പൂർ വിമാനാപകടം നടന്ന് രണ്ട് വർഷം പിന്നിട്ടിട്ടും അർഹമായ നഷ്ടപരിഹാരം ലഭിച്ചില്ലെന്ന് പരിക്കേറ്റവരും മരിച്ചവരുടെ ആശ്രിതരും പരാതിപ്പെടുന്നു. നാമ മാത്രമായ തുകയാണ് നഷ്ടപരിഹാരം കിട്ടിയതെന്നാണ് ഇവരുടെ പരാതി. മോൺട്രിയൽ കൺവെൻഷൻ പ്രകാരമുള്ള നഷ്ടപരിഹാരം ലഭിക്കാൻ നിയമപോരാട്ടത്തിനൊരുങ്ങുകയാണ് ഇവർ.

മോൺട്രിയൽ കൺവെൻഷൻ പ്രഖ്യാപനം, വിമാനാപകടങ്ങളിൽ പരിക്കേറ്റവരുടെയും മരണപ്പെട്ടവരുടെയും ആശ്രിതർക്ക് മതിയായ നഷ്ടപരിഹാരം ഉറപ്പുനൽകുന്നു എന്നതാണ്. ഇന്ത്യ ഇതില്‍ ഒപ്പുവെച്ചിട്ടുണ്ട്. മോൺട്രിയൽ കൺവെൻഷൻ തീരുമാനപ്രകാരമാണ് നഷ്ടപരിഹാര തുക നിശ്ചയിക്കുന്നത്. ഇതനുസരിച്ച് അപകടത്തില്‍പ്പെടുന്നവര്‍ക്കും ജീവന്‍ നഷ്ടപ്പെടുന്നവരുടെ ആശ്രിതര്‍ക്കും ഒരു കോടി മുപ്പത്തി നാല് ലക്ഷം രൂപ നഷ്ടപരിഹാരത്തിന് അർഹനാണ്.

നിലവിൽ പരിക്ക്, പ്രായം, വരുമാനം, അംഗവൈകല്യം തുടങ്ങിയ അടിസ്ഥാനത്തിലാണ് നഷ്ടപരിഹാരം നല്‍കിയിരിക്കുന്നത്. അപകടത്തിൽ മരിച്ചവരുടെ ആശ്രിതരായ പലരും ഇപ്പോൾ ദൈനംദിന ജോലികൾക്കായി ബുദ്ധിമുട്ടുകയാണ്. പരിക്കേറ്റവരിൽ ഭൂരിഭാഗവും ഇപ്പോഴും ചികിത്സയിലാണ്. അതിനാൽ ഇപ്പോൾ ലഭിച്ച നഷ്ടപരിഹാരം അപര്യാപ്തമാണെന്നാണ് ഇവരുടെ പരാതി. 158 പേർക്ക് എയർ ഇന്ത്യയിൽ നിന്ന് നഷ്ടപരിഹാരം ലഭിച്ചതായാണ് കണക്ക്. രണ്ട് പേർക്ക് സഹായം ലഭിച്ചിട്ടില്ല.

കരിപ്പൂർ വിമാനാപകടം നടന്ന് രണ്ട് വർഷം പൂർത്തിയാകുമ്പോള്‍ വ്യോമയാനരംഗത്ത് മാറ്റങ്ങള്‍ നിര്‍ദേശിച്ച റിപ്പോര്‍ട്ടിലെ ശുപാര്‍ശകള്‍ പലതും നടപ്പായില്ല. അന്വേഷണ റിപ്പോർട്ടിലെ സുരക്ഷാ നിർദേശങ്ങൾ വിമാനത്താവളത്തിൽ നടപ്പാക്കുന്നതിനായി വിദഗ്ധ സംഘത്തെ നിയോഗിക്കുമെന്ന വ്യോമയാന മന്ത്രിയുടെ പ്രഖ്യാപനവും പാതിവഴിയിലാണ്. വിമാനക്കമ്പനികൾ നടപ്പാക്കേണ്ട പല നിർദേശങ്ങളും ഫയലിൽ കെട്ടിക്കിടക്കുകയാണ്.

കരിപ്പൂർ അപകട റിപ്പോർട്ട് പുറത്ത് വിട്ടുന്നതിന് മുന്നോടിയായി നടത്തിയ വാര്‍ത്ത സമ്മേളനത്തിലാണ് ശുപാര്‍ശകള്‍ അതിവേഗം നടപ്പാക്കുമെന്ന് വ്യോമയാന മന്ത്രി പ്രഖ്യാപിച്ചത്. 281 പേജുള്ള റിപ്പോർട്ടിലുള്ളത് 43 സുരക്ഷാ നിർദേശങ്ങള്‍. കാറ്റിന്‍റെ വേഗത നിർണയിക്കാനുള്ള ഉപകരണം സ്ഥാപിക്കല്‍, അപകടം സംഭവിച്ചാലുണ്ടാകേണ്ട അടിയന്തര ഇടപെടലിനായി വിദഗ്ധ സംഘം, വിമാന കമ്പനി ജീവനക്കാരുടെ തൊഴില്‍ സമയ ക്രമീകരണം അടക്കമുള്ള നിര്‍ദേശങ്ങള്‍ യുദ്ധകാല അടിസ്ഥാനത്തില്‍ നടപ്പാക്കാനായിരുന്നു നി‍ദേശം. എന്നാല്‍ വര്‍ഷം രണ്ടായിട്ടും റൺവേയുടെ നീളത്തിൽ ചുറ്റിപ്പറ്റി മാത്രമാണ് ഇപ്പോഴും ചർച്ച.

അപകടത്തിന്റെ പ്രധാനകാരണം പൈലറ്റിന്റെ പിഴവെന്നതായിരുന്നു അന്വേഷണ റിപ്പോർട്ടിന്റെ പ്രധാന ഉള്ളടക്കം. ദുബായ് കരിപ്പൂര്‍ ഡ്യൂട്ടി കഴിഞ്ഞ് പിറ്റേന്ന് രാവിലെ തന്നെ കരിപ്പൂരില്‍ നിന്ന് ദോഹക്ക് പറക്കണമെന്ന സന്ദേശം പ്രധാന പൈലറ്റായ വിക്രം സാത്തിനെ കടുത്ത മാനസിക സംഘര്‍ഷത്തിലാക്കിയെന്ന് പരാമർശമുണ്ടായിരുന്നു. വിമാനജീവനക്കാരുടെ ഡ്യൂട്ടി ക്രമീകരണത്തിലടക്കം മാറ്റം വേണമെന്നും, ജീവനക്കാരുടെ തൊഴില്‍ സമ്മര്‍ദം കുറയ്ക്കാന്‍ പരിശീലന പരിപാടികളടക്കം നടപ്പാക്കണമെന്നും നിര്‍ദേശമുണ്ടായിരുന്നെങ്കിലും ഒന്നും നടപ്പായില്ല. റിപ്പോർട്ട് പകൽ വെളിച്ചത്തിൽ നിൽക്കുമ്പോഴും നിര്‍ദേശങ്ങള്‍ നടപ്പാക്കാന്‍ വിമാന കമ്പനികളോ അക്കാര്യം ഉറപ്പ് വരുത്താന്‍ വ്യോമയാന മന്ത്രാലയമോ മെനക്കെടുന്നില്ല.

രാജ്യത്ത് പല കമ്പനികളുടെയും വിമാനങ്ങൾ സാങ്കേതിക പ്രശ്നങ്ങൾ കാരണം അപകടത്തിൽ പെടുന്നതിന്റെ വാർത്തകൾ പുറത്ത് വരുന്നു. സുരക്ഷ പ്രശ്നങ്ങൾ പരിഹരിക്കുന്നത് വരെ സ്പൈസ് ജെറ്റിന്റെ പകുതി സർവീസുകൾ ഡി ജി സി എ റദ്ദാക്കിയതും ഈ റിപ്പോർട്ടിനോട് ചേർത്തിവായിച്ചാല്‍ അലംഭാവം വ്യക്തമാകും.

പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.

Tags: #Kerala#Kozhikode#Latest News#National#News

Related Posts

തിരുവനന്തപുരം കോർപറേഷന് സ്വന്തം ഭവനപദ്ധതി; ബിജെപിയുടെ ആദ്യ ബജറ്റ് അവതരിപ്പിച്ച് ആശാനാഥ്
Kerala

തിരുവനന്തപുരം കോർപറേഷന് സ്വന്തം ഭവനപദ്ധതി; ബിജെപിയുടെ ആദ്യ ബജറ്റ് അവതരിപ്പിച്ച് ആശാനാഥ്

February 24, 2026
എം പി വീരേന്ദ്രകുമാർ എന്ന സോഷ്യലിസ്റ്റ് :ജുനൈദ് കൈപ്പാണി ഓർക്കുന്നു!
Kerala

എം പി വീരേന്ദ്രകുമാർ എന്ന സോഷ്യലിസ്റ്റ് :ജുനൈദ് കൈപ്പാണി ഓർക്കുന്നു!

February 21, 2026
കുറ്റ്യാടിയിലെ തര്‍ക്കത്തിൽ പ്രതികരണവുമായി പ്രതിപക്ഷ നേതാവ് വിഡി സതീശൻ;
Kerala

കുറ്റ്യാടിയിലെ തര്‍ക്കത്തിൽ പ്രതികരണവുമായി പ്രതിപക്ഷ നേതാവ് വിഡി സതീശൻ;

February 12, 2026
Load More

Leave a Reply Cancel reply

Your email address will not be published. Required fields are marked *

I agree to the Terms & Conditions and Privacy Policy.

  • Trending
  • Comments
  • Latest
കുട്ടനാട്ടിൽ കള്ളുഷാപ്പില്‍ സംഘര്‍ഷം; മാവൂർ സ്വദേശിയായ യുവാവ് മരിച്ചു; പ്രതികള്‍ ‍ അറസ്റ്റില്‍

കുട്ടനാട്ടിൽ കള്ളുഷാപ്പില്‍ സംഘര്‍ഷം; മാവൂർ സ്വദേശിയായ യുവാവ് മരിച്ചു; പ്രതികള്‍ ‍ അറസ്റ്റില്‍

February 11, 2024

കടുത്ത പനി: കൊടിയത്തൂരിൽ 11 വയസുകാരി മരണപ്പെട്ടു; നിപ സംശയിക്കപ്പെട്ടിരുന്നെങ്കിലും പരിശോധനാ ഫലം നെഗറ്റീവായിരുന്നു

October 19, 2023
ബോചെ ടീ ലക്കി ഡ്രോ ആദ്യ വിജയിക്ക് ചെക്ക് കൈമാറി

ബോചെ ടീ ലക്കി ഡ്രോ ആദ്യ വിജയിക്ക് ചെക്ക് കൈമാറി

April 26, 2024

കോഴിക്കോട് മാവൂരിൽ ഫോൺ നൽകി സ്കൂൾ വിദ്യാർത്ഥിനിയെ വശീകരിക്കൽ; പോക്സോ വകുപ്പ് പ്രകാരം താത്തൂർ സ്വദേശി അറസ്റ്റിൽ

October 5, 2021

സൗദിയിൽ 10 വർഷത്തെ സേവനത്തിന് ശേഷം കരാർ പുതുക്കൽ ഇല്ല

0

സംസ്ഥാനത്ത് സ്വര്‍ണവില വീണ്ടും കുറഞ്ഞു; പവന് 120 രൂപയുടെ കുറവ്‌

0

കാസര്‍കോട് മോഷണത്തിനായി കട കുത്തിത്തുറക്കുന്നതിനിടെ രണ്ട് പേര്‍ പിടിയില്‍

0

ചെമ്മണൂര്‍ ഇന്റര്‍നാഷണല്‍ ജ്വല്ലേഴ്‌സ് അങ്കമാലി ഷോറൂമിന്റെ 7ാം വാര്‍ഷികവും മെഗാബമ്പര്‍ സമ്മാനദാനവും നിർവഹിച്ചു.

0
ഇറാൻ–ഇസ്രയേൽ സംഘര്‍ഷം രൂക്ഷം; ഗള്‍ഫ് മേഖലയിലും സ്ഫോടനങ്ങൾ, ഖത്തർ, കുവൈത്ത്, യുഎഇ വ്യോമപാതകള്‍ അടച്ചു

ഇറാൻ–ഇസ്രയേൽ സംഘര്‍ഷം രൂക്ഷം; ഗള്‍ഫ് മേഖലയിലും സ്ഫോടനങ്ങൾ, ഖത്തർ, കുവൈത്ത്, യുഎഇ വ്യോമപാതകള്‍ അടച്ചു

February 28, 2026
തിരുവനന്തപുരം കോർപറേഷന് സ്വന്തം ഭവനപദ്ധതി; ബിജെപിയുടെ ആദ്യ ബജറ്റ് അവതരിപ്പിച്ച് ആശാനാഥ്

തിരുവനന്തപുരം കോർപറേഷന് സ്വന്തം ഭവനപദ്ധതി; ബിജെപിയുടെ ആദ്യ ബജറ്റ് അവതരിപ്പിച്ച് ആശാനാഥ്

February 24, 2026
ബലാത്സംഗ കേസ് ; റാപ്പര്‍ വേടനെതിരെ ലുക്ക്ഔട്ട് നോട്ടീസ് പുറത്തിറക്കി പൊലീസ്

തൃശ്ശൂരിൽ രജിസ്റ്റർ വിവാഹം; സന്തോഷവാർത്ത അറിയിച്ചു വേടൻ

February 20, 2026
എം പി വീരേന്ദ്രകുമാർ എന്ന സോഷ്യലിസ്റ്റ് :ജുനൈദ് കൈപ്പാണി ഓർക്കുന്നു!

എം പി വീരേന്ദ്രകുമാർ എന്ന സോഷ്യലിസ്റ്റ് :ജുനൈദ് കൈപ്പാണി ഓർക്കുന്നു!

February 21, 2026

Recent News

Follow Us

Browse by Category

  • Alappuzha
  • Entertainment
  • Ernakulam
  • Financial
  • Forex News
  • Gulf
  • Health
  • Idukki
  • International
  • Kannur
  • Kasaragod
  • Kerala
  • Kollam
  • Kottayam
  • Kozhikode
  • Life
  • Malappuram
  • National
  • Palakkad
  • Pathanamthitta
  • Political
  • Sports
  • Technology
  • Thiruvananthapuram
  • Thrissur
  • Uncategorized
  • Wayanad

Recent News

ഇറാൻ–ഇസ്രയേൽ സംഘര്‍ഷം രൂക്ഷം; ഗള്‍ഫ് മേഖലയിലും സ്ഫോടനങ്ങൾ, ഖത്തർ, കുവൈത്ത്, യുഎഇ വ്യോമപാതകള്‍ അടച്ചു

ഇറാൻ–ഇസ്രയേൽ സംഘര്‍ഷം രൂക്ഷം; ഗള്‍ഫ് മേഖലയിലും സ്ഫോടനങ്ങൾ, ഖത്തർ, കുവൈത്ത്, യുഎഇ വ്യോമപാതകള്‍ അടച്ചു

February 28, 2026
തിരുവനന്തപുരം കോർപറേഷന് സ്വന്തം ഭവനപദ്ധതി; ബിജെപിയുടെ ആദ്യ ബജറ്റ് അവതരിപ്പിച്ച് ആശാനാഥ്

തിരുവനന്തപുരം കോർപറേഷന് സ്വന്തം ഭവനപദ്ധതി; ബിജെപിയുടെ ആദ്യ ബജറ്റ് അവതരിപ്പിച്ച് ആശാനാഥ്

February 24, 2026
  • About Us
  • Advertise
  • Privacy Policy
  • Contact Us

© 2020 PressLive TV

No Result
View All Result
  • HOME
  • KERALA
    • KASARAGOD
    • KANNUR
    • WAYANAD
    • KOZHIKODE
    • MALAPPURAM
    • PALAKKAD
    • THRISSUR
    • ERNAKULAM
    • IDUKKI
    • KOTTAYAM
    • ALAPPUZHA
    • PATHANAMTHITTA
    • KOLLAM
    • THIRUVANANTHAPURAM
  • NATIONAL
  • GULF
  • INTERNATIONAL
  • HEALTH
  • POLITICAL
  • SPORTS
  • TECHNOLOGY
  • FINANCIAL
  • LIFE
  • Entertainment

© 2020 PressLive TV

Welcome Back!

Login to your account below

Forgotten Password?

Create New Account!

Fill the forms bellow to register

All fields are required. Log In

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

error: Content is copyrighted to PressLive TV !!
This website uses cookies. By continuing to use this website you are giving consent to cookies being used. Visit our Privacy and Cookie Policy.