കോഴിക്കോട് : കർണാടകയിലെ നഞ്ചഗോഡിലേക്ക് കൂറ്റൻ യന്ത്രവുമായി കൊണ്ടുപോകുന്ന ട്രെയ്‌ലർ ലോറി ചുരം കയറാനുള്ള ശ്രമം ഉപേക്ഷിക്കും. പാതിരാത്രി വാഹനം വയനാട് ചുരം കയറാനായിരുന്നു നേരത്തെയുള്ള തീരുമാനം.
ഒരു ദിവസം ശരാശരി 10 കിലോമീറ്റർ മാത്രമേ ഈ വാഹനത്തിന് സഞ്ചരിക്കാൻ കഴിയൂ. ഓണക്കാലമായതോടെ ചുരത്തിൽ രൂക്ഷമായ ഗതാഗതക്കുരുക്കാണ് അനുഭവപ്പെടുന്നത്. കൂറ്റൻ വാഹനം ചുരത്തിൽ പ്രവേശിച്ചാൽ ഇതുവഴിയുള്ള ഗതാഗതം പൂർണമായും നിലയ്ക്കുമെന്ന് ചുരം സംരക്ഷണ സമിതിയും മറ്റും ആശങ്ക പ്രകടിപ്പിച്ചതോടെ പോലീസ് സ്ഥലത്തെത്തി ട്രാഫിക് അധികൃതരുമായി സംസാരിച്ച് ഈ ഭീമൻ വാഹനത്തിന് ഇതുവഴി കടന്നുപോകാനാകില്ലെന്ന് ബോധ്യപ്പെടുത്തിയതോടെ കൊയിലാണ്ടി മംഗലാപുരം പാത തിരഞ്ഞെടുക്കാമെന്ന ധാരണയിൽ ചുരം കയറാനുള്ള ശ്രമം ഉപേക്ഷിച്ചു. നിലവിൽ ഈങ്ങാപ്പുഴയിലെത്തിയ വാഹനം ഇന്ന് തന്നെ തിരിച്ച് പോകുമെന്ന് അധികൃതർ അറിയിച്ചു.
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.