ശ്രീനഗറിന്റെ പ്രാന്തപ്രദേശത്ത് ക്വിക്ക് റിയാക്ഷന് ടീമിന് (ക്യുആർടി) നേരെ തീവ്രവാദി ആക്രമണത്തിൽ രണ്ട് സുരക്ഷാ സേനാംഗങ്ങൾ കൊല്ലപ്പെട്ടു. സുരക്ഷാ സേന പ്രദേശം വളഞ്ഞിട്ട് അക്രമികളെ കണ്ടെത്താനായി തിരച്ചിൽ ആരംഭിച്ചു.
“മൂന്ന് ടെററിസ്റ്റുകൾ സൈനികർക്ക് നേരെ വെടിയുതിർക്കാൻ തുടങ്ങി. രണ്ട് ജവാൻമാർക്ക് ഗുരുതരമായി പരിക്കേൽക്കുകയും ചെയ്തു. വൈകുന്നേരത്തോടെ ഞങ്ങൾ ഗ്രൂപ്പിനെ തിരിച്ചറിയും. തീവ്രവാദികൾ കാറിൽ രക്ഷപ്പെട്ടു. രണ്ടുപേരിൽ ഒരുപക്ഷേ പാകിസ്ഥാനിയും ഒരു പ്രദേശവാസിയുമാണ്” കശ്മീർ ഐ ജി വിജയ് കുമാർ വാർത്താ ഏജൻസിയോട് പറഞ്ഞു.
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.









