ഡെറാഡൂൺ: ഉത്തരാഖണ്ഡിലെ ചമോലി ജില്ലയിൽ മഞ്ഞുമലയിടിഞ്ഞുണ്ടായ മിന്നല്‍ പ്രളയത്തില്‍ 26 പേരുടെ മൃതദേഹങ്ങൾ കണ്ടെത്തി. രുദ്രപ്രയാഗ് പ്രദേശത്താണ് മൃതദേഹങ്ങൾ കണ്ടെത്തിയത്. മുപ്പത്തിരണ്ട് പേരെ രക്ഷപ്പെടുത്തി. എങ്കിലും കാണാതായവരുടെ എണ്ണം വ്യക്തമല്ല. 171 പേരെ കാണാനില്ലെന്ന് പോലീസ് പറയുന്നു. 197 പേർ ഇതുവരെ വിവരമില്ലെന്ന് സംസ്ഥാന ദുരന്ത നിവാരണ സേന അറിയിച്ചു.
രണ്ട് തുരങ്കങ്ങളാണ് രക്ഷാപ്രവർത്തനത്തെ തടസ്സപ്പെടുത്തുന്നത്. ഋഷിഗംഗ പവർ പ്രോജക്ടിന്റെ ഭാഗമായ 900 മീറ്റർ നീളമുള്ള തുരങ്കത്തിലും വിഷ്ണുഗഡ് പവർ പ്രോജക്ടിന്റെ ഭാഗമായ 2.5 കിലോമീറ്റർ നീളമുള്ള തുരങ്കത്തിലും രക്ഷാപ്രവർത്തനം നടക്കുന്നു. അവ മണ്ണും ചെളിയും കൊണ്ട് മൂടിയിരിക്കുന്നു. ജെ.സി.ബി. ഇവ നീക്കംചെയ്യാൻ ശ്രമിച്ചുവെങ്കിലും കുടുങ്ങിയ ആളുകൾ എത്തുന്ന സ്ഥലത്ത് എത്താൻ കഴിഞ്ഞില്ല. ഡോഗ് സ്ക്വാഡ് തിരയലിനായി രംഗത്തുണ്ട്.
മുഖ്യമന്ത്രി ത്രിവേന്ദ്ര സിംഗ് റാവത്ത് ഇപ്പോഴും ചമോലിയിൽ തമ്പടിക്കുന്നുണ്ട്. അദ്ദേഹം ഇപ്പോഴും രക്ഷാപ്രവർത്തനത്തിന് നേതൃത്വം നൽകുന്നു. ഇന്തോ-ടിബറ്റൻ ബോർഡർ പോലീസ് (ഐടിബിപി), നാഷണൽ ഡിസാസ്റ്റർ റെസ്പോൻഡ്‌സ് ഫോഴ്സ് (എൻഡിആർഎഫ്), ഉത്തരാഖണ്ഡ് സംസ്ഥാന ദുരന്ത നിവാരണ സേന (എസ്‌ഡിആർഎഫ്) ഉദ്യോഗസ്ഥർ, ഇന്ത്യൻ ആർമി എന്നിവരടങ്ങുന്ന സംഘം രാവും പകലും രക്ഷാപ്രവർത്തനത്തിൽ ഏര്‍പ്പെടുകയാണ്.
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.









