അറബിക്കടലില്‍ ടൗട്ടേ ചുഴലിക്കാറ്റ് രൂപമെടുക്കുന്നതുമായി ബന്ധപ്പെട്ട് കേരളത്തില്‍ അതീവജാഗ്രത. തിരുവനന്തപുരം ജില്ലയ്ക്ക് പുറമേ കൊല്ലം, പത്തനംതിട്ട എന്നീ ജില്ലകളിലും കേന്ദ്ര കാലാവസ്ഥ വകുപ്പ് ഇന്ന് റെഡ് അലേര്‍ട്ട് പ്രഖ്യാപിച്ചു. പ്രഖ്യാപനത്തെ തുടർന്ന് ദേശീയ ദുരന്ത നിവാരണ സംഘം കേരളത്തിലെത്തും. കൊല്ലം, പത്തനംതിട്ട ജില്ലകളിലേക്കാണ് സേന സംഘം എത്തുക. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ ഇപ്പോഴും കനത്ത മഴ തുടരുകയാണ്. സംസ്ഥാനത്തിന് ഇതിനകം കനത്ത നഷ്ടം സംഭവിച്ചിട്ടുണ്ട്. അറേബ്യൻ കടലിൽ ഞായറാഴ്ച ന്യൂനമര്‍ദം ഉണ്ടാകുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.
കനത്ത മഴയെത്തുടർന്ന് ദേശീയ ദുരന്ത നിവാരണ സേന (എൻഡിആർഎഫ്) കൊല്ലം, പത്തനംതിട്ട ജില്ലകളിലേക്ക് യാത്ര തിരിച്ചു. അടുത്ത മൂന്ന് മണിക്കൂർ സംസ്ഥാനത്തെ എല്ലാ ജില്ലകളിലും മഴ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. 40 കിലോമീറ്റർ വേഗതയിൽ കാറ്റും ഇടിമിന്നലും ഉണ്ടാകാം.
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.








