ഓൺലൈൻ ഷോപ്പിംഗ് പ്ലാറ്റ്‌ഫോമുകൾ വന്‍ ഷോപ്പിംഗ് ഫെസ്റ്റുകളാണ് രാജ്യത്ത് നടത്തുന്നത്. എന്നാല്‍, പലപ്പോഴും ഓര്‍ഡര്‍ ചെയ്തതില്‍ നിന്ന് വ്യത്യസ്തമായ ഉത്പന്നങ്ങളാകും ഉപഭോക്താവിന് ലഭിക്കുക. ഇത്തരം നിരവധി വാര്‍ത്തകളാണ് അടുത്ത കാലത്ത് പുറത്ത് വന്നത്. യുപിയിലെ കൗശാംബി ജില്ലയില്‍ നിന്നുള്ള യുവതിക്ക് ഫ്ലിപ്പ്കാര്‍ട്ടില്‍ നിന്നുള്ള പാഴ്സലില്‍ നിന്ന് ലഭിച്ചത് പശുവിന്‍റെ ചാണകമാണ്.
ഫ്ലിപ്പ്കാര്‍ട്ടില്‍ നിന്ന് തന്‍റെ സഹോദരനായ രാഘവേന്ദ്രയ്ക്ക് വേണ്ടി നീലം യാദവ് എന്ന യുവതിയാണ് വാച്ച് ഓര്‍ഡര്‍ ചെയ്തത്. ബിഗ് ബില്യണ്‍ ഡേ സെയില്‍ നടക്കുമ്പോഴാണ് വാച്ച് ബുക്ക് ചെയ്തത്. 1,304 രൂപയായിരുന്നു വില. ക്യാഷ് ഓണ്‍ ഡെലിവറി ഓപ്ഷന്‍ ആയിരുന്നു തെരഞ്ഞെടുത്തത്. സെപ്റ്റംബര്‍ 28ന് ഓര്‍ഡര്‍ ചെയ്ത വാച്ച് ഒക്ടബോര്‍ ഏഴിനാണ് ലഭിച്ചത്. പണം നല്‍കി നീലം യാദവ് അത് വാങ്ങുകയും ചെയ്തു. പിന്നീടാണ് പായ്ക്കറ്റ് തുറന്ന് നോക്കിയത്. പായ്ക്കറ്റിനുള്ളില്‍ നാറുന്ന ചാണകമാണ് ഉണ്ടായിരുന്നത്. ഉടന്‍ തന്നെ രാഘവേന്ദ്ര ഡെലിവറി ബോയിയെ വിളിക്കുകയും പാഴ്സല്‍ തിരികെ നല്‍കാനും പോയി. കാര്യങ്ങള്‍ മനസിലാക്കിയ ഡെലിവറി ബോയ് പണം തിരികെ നൽകാമെന്ന് സമ്മതിക്കുകയും ഉപഭേക്താവില്‍ നിന്ന് ചാണകം അടങ്ങിയ പായ്ക്കറ്റ് തിരികെ വാങ്ങുകയും ചെയ്തു.
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.








