തിരുവനന്തപുരം∙ കെപിസിസി ബ്ലോക് പുനഃസംഘടനയിൽ സംസ്ഥാന കോൺഗ്രസ് നേതൃത്വത്തിന് എതിരെ ആഞ്ഞടിച്ച് എം.കെ.രാഘവൻ എംപി. പുനഃസംഘടനയിൽ ഒരു കൂടിയാലോചനയുമുണ്ടായില്ലെന്നും പറഞ്ഞവാക്ക് പാലിച്ചില്ലെന്നും എം.കെ.രാഘവൻ പറഞ്ഞു.ഈ രീതിയിൽ ലോക്സഭാ തിരഞ്ഞെടുപ്പിലേക്ക് നീങ്ങാനാവില്ല. അതെ സമയം രണ്ടു വർഷത്തിനിടെ ഉയർത്തിയ പരാതികളിൽ ഒന്നും കേരളത്തിന്റെ ചുമതലയുള്ള എഐസിസി ജനറൽ സെക്രട്ടറി താരിഖ് അൻവർ പരിഹാരം കണ്ടില്ലെന്നും എം.കെ.രാഘവൻ കുറ്റപ്പെടുത്തി
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.








