ഇടവിട്ട് തലവേദന വരുന്നത് തീര്‍ച്ചയായും ശ്രദ്ധിക്കേണ്ടതു തന്നെയാണ് സംഗതി തന്നെയാണ്. ചെറിയ ആരോഗ്യപ്രശ്നങ്ങളുടെ മുതല്‍ ഗൗരവമുള്ള രോഗങ്ങളുടെ വരെ ലക്ഷണമായാകാം തലവേദനയുണ്ടാകുന്നത്. അതിനാല്‍ തന്നെ ഇതിന് പിന്നിലെ കാരണം കണ്ടെത്തേണ്ടത് അത്യാവശ്യമാണ്. കാലാവസ്ഥാ വ്യതിയാനം, മൂലമുണ്ടാകുന്ന അണുബാധകള്‍ (ജലദോഷം- ചുമ പോലെ), രൂക്ഷമായ ഗന്ധങ്ങള്‍, വെളിച്ചം, സ്ട്രെസ്, ആര്ത്തപ്രശ്നങ്ങള് തുടങ്ങി സാധാരണഗതിയില്‍ തലവേദന സൃഷ്ടിക്കുന്ന ഘടകങ്ങള്‍ ഒരുപാടുണ്ട്.
ഇക്കൂട്ടത്തില്‍ പലപ്പോഴും നാം കരുതാത്തൊരു കാരണമുണ്ട്, ഭക്ഷണം. അതെ, ഭക്ഷണവും ചില സന്ദര്‍ഭങ്ങളില്‍ തലവേദനയ്ക്ക് കാരണമായി വരാം. ഇത്തരത്തില്‍ തലവേദന സൃഷ്ടിച്ചേക്കാവുന്ന ചില ഭക്ഷണപാനീയങ്ങളെ കുറിച്ചാണിനി പങ്കുവയ്ക്കുന്നത്. ചിലര്‍ക്ക് റെഡ് വൈൻ കഴിക്കുന്നത് കൊണ്ട് തലവേദനയുണ്ടാകാം. ചിലര്‍ക്ക് ഇതിന്റെ അളവ് കൂടിയാലേ തലവേദനയുണ്ടാകൂ.ചീസ് കഴിക്കുമ്പോഴും തലവേദനയ്ക്കുള്ള സാധ്യതയുണ്ട്. ചീസിലടങ്ങിയിരിക്കുന്ന ‘ടിരാമിൻ’ എന്ന അമിനോ ആസിഡ് രക്തക്കുഴലുകള്‍ ചുരുങ്ങുന്നതിന് കാരണമാക്കുമത്രേ. ഇതിന്റെ ഭാഗമായി തലവേദനയുണ്ടാകാം. കൃത്രിമമധുരം അടങ്ങിയ ഭക്ഷണപാനീയങ്ങള്‍ കഴിക്കുന്നതിലൂടെയും ചിലരില്‍ തലവേദനയുണ്ടാകാം. കൃത്രിമമധുരത്തിലടങ്ങിയിട്ടുള്ള ഘടകങ്ങള്‍ നമ്മുടെ ശരീരത്തിലെ ‘ഡോപമിൻ’ ഹോര്‍മോണ്‍ അളവ് കുറയ്ക്കുന്നത് മൂലമാണിത് സംഭവിക്കുന്നത്.
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.








