പാലക്കാട് : കിണര്‍ വൃത്തിയാക്കി കയറുന്നതിനിടെ വീണത് 70 അടി ആഴത്തിലേക്കാണ് 38 കാരി വീണത് രക്ഷകരായി അഗ്നിരക്ഷാ സേന. അകത്തേത്തറ ഗ്രാമപഞ്ചായത്തിലെ പുത്തൻ വീട്ടിലെ സുരേഷ്മോന്‍റ് ഭാര്യ പ്രമീളയാണ് കയര്‍ പൊട്ടി കിണറ്റില്‍ വീണത്. 70 അടിയിലേറെ ആഴവും 5 അടി വ്യാസവുമുള്ള കിണറിലേക്കുള്ള വീഴ്ചയില്‍ പ്രമീളയുടെ കാല് ഒടിഞ്ഞ നിലയിലായിരുന്നു.
പാലക്കാട് അഗ്നിരക്ഷാ നിലയത്തിൽ നിന്നും എത്തിയ സേനാംഗങ്ങളാണ് വേദനകൊണ്ട് നിലവിളിച്ചുകൊണ്ടിരുന്ന പ്രമീളയ്ക്ക് കിണറിനുള്ളില്‍ വച്ച് തന്നെ പ്രാഥമിക ചികിത്സ നല്‍കുകയും മണിക്കൂറുകള്‍ നീണ്ട പ്രയത്നത്തിലൂടെ കിണറിന് പുറത്ത് എത്തിക്കുകയുമായിരുന്നു. നെറ്റിന്‍റേയും റോപ്പിന്‍റേയും സഹായത്തോടെയാണ് ഇവരെ പുറത്ത് എത്തിച്ചത്.
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.








