വീടിനുള്ളിൽ യുവാവ് കഴുത്തിനു മുറിവേറ്റു മരിച്ച നിലയിൽ. ചിതറ ചല്ലിമുക്ക് സൊസൈറ്റി ജംക്‌ഷനിൽ അഭിലാഷ് ഭവനിൽ ആദർശിനെ (21) ആണ് മരിച്ച നിലയിൽ കണ്ടെത്തിയത്. സംഭവവുമായി ബന്ധപ്പെട്ട് ആദർശിന്റെ അച്ഛൻ തുളീസീധരൻ ആശാരി (63), അമ്മ മണിയമ്മാൾ (55), സഹോദരൻ അഭിലാഷ് (25) എന്നിവരെ ചിതറ പൊലീസ് കസ്റ്റഡിയിൽ എടുത്തു.ആദർശ് മദ്യപിച്ചെത്തി സ്ഥിരം പ്രശ്നം ഉണ്ടാക്കുന്ന ആളാണെന്നു പൊലീസ് പറഞ്ഞു.
രാത്രി 10ന് വീട്ടുകാർ ആദർശിന്റെ അമ്മ മണിയമ്മാളിനെ വിവരം അറിയിച്ചു. മണിയമ്മാളും അഭിലാഷും എത്തി ആദർശിനെ വീട്ടിൽ കൊണ്ടു പോയി. വീട്ടിൽ ചെന്നും ബഹളമുണ്ടാക്കിയ ആദർശിനെ കാലുകൾ ബന്ധിപ്പിച്ചിട്ടും ബഹളം മതിയാക്കിയില്ല. ഇന്നലെ രാവിലെ ആദർശ് ഉറക്കം ഉണർന്നില്ലെന്നു പറഞ്ഞ് മണിയമ്മാൾ സമീപത്തുള്ള പൊതുപ്രവർത്തകൻ അസീമിനെ വിവരം അറിയിച്ചു. അസീം എത്തി പരിശോധിച്ചപ്പോൾ അനക്കമില്ലായിരുന്നു. കഴുത്തിൽ മുറിവേറ്റ പാടുകൾ കണ്ടതിനാൽ അസീം ചിതറ പൊലീസിൽ വിവരം അറിയിച്ചു. ഫൊറൻസിക് വിഭാഗമെത്തി പരിശോധിച്ചു. കയർ കൊണ്ടു കഴുത്തിൽ മുറുക്കിയതാണെന്നു വ്യക്തമായി. 3 പേരെയും കസ്റ്റഡിയിൽ എടുത്തു.
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.








