താമരശ്ശേരി: ഐ.എച്ച്.ആര്‍.ഡി കോളജിലെ സംഘര്‍ഷത്തെ തുടര്‍ന്ന് 15 വിദ്യാര്‍ഥികളെ സസ്പെൻഡ് ചെയ്തു. സീനിയര്‍ വിദ്യാര്‍ഥികള്‍ ജൂനിയര്‍ വിദ്യാര്‍ഥികളെ മര്‍ദിച്ചെന്ന പരാതിയിലാണ് അന്വേഷണവിധേയമായി സസ്പെൻഡ് ചെയ്തത് ചൊവ്വാഴ്ച വൈകുന്നേരമാണ് സംഘര്‍ഷമുണ്ടായത്. സംഭവത്തില്‍ എട്ടു വിദ്യാര്‍ഥികള്‍ക്ക് പരിക്കേറ്റിരുന്നു.
കോളജിലെ രണ്ടാം വര്‍ഷ വിദ്യാര്‍ഥികളെ മര്‍ദിച്ചെന്ന് ആരോപിച്ച് ഇരു വിഭാഗം വിദ്യാര്‍ഥികള്‍ ചേരിതിരിഞ്ഞും പുറമെ നിന്നെത്തിയവരും തമ്മിലാണ് സംഘര്‍ഷമുണ്ടായത്. പൊലീസെത്തി ലാത്തിവീശിയാണ് സംഘര്‍ഷത്തിന് അയവുവരുത്തിയത്.
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.








