Monday, April 27, 2026
  • About Us
  • Advertise
  • Privacy Policy
  • Contact Us
PressLive TV
  •  
  • KERALA
  • NATIONAL
  • GULF
  • International
  • Health
  • Political
  • Sports
  • Technology
  • Financial
  • Life
  • Entertainment
No Result
View All Result
  •  
  • KERALA
  • NATIONAL
  • GULF
  • International
  • Health
  • Political
  • Sports
  • Technology
  • Financial
  • Life
  • Entertainment
No Result
View All Result
PressLive TV
No Result
View All Result
Home Kerala Kozhikode

ന്യൂനപക്ഷങ്ങള്‍ക്ക് 30 ലക്ഷം വരെ; പലിശനിരക്ക് വനിതകള്‍ക്ക് ആറു ശതമാനം; വായ്പ പ്രഖ്യാപിച്ച്‌ ധനകാര്യ കോര്‍പറേഷൻ

by PressLive TV
June 30, 2024, 10:18 AM
in Kozhikode
18 0
0
ന്യൂനപക്ഷങ്ങള്‍ക്ക് 30 ലക്ഷം വരെ; പലിശനിരക്ക് വനിതകള്‍ക്ക് ആറു ശതമാനം; വായ്പ പ്രഖ്യാപിച്ച്‌ ധനകാര്യ കോര്‍പറേഷൻ

കോഴിക്കോട്: ന്യൂനപക്ഷ വിഭാഗങ്ങള്‍ക്ക് ആകർഷക നിരക്കില്‍ കൂടുതല്‍ വായ്പ പ്രഖ്യാപിച്ച്‌ കോഴിക്കോട് ആസ്ഥാനമായി പ്രവർത്തിക്കുന്ന, സർക്കാർ സ്ഥാപനമായ സംസ്ഥാന ന്യൂനപക്ഷ വികസന ധനകാര്യ കോർപറേഷൻ (കെ.എസ്.എം.ഡി.എഫ്.സി).

ചെറുകിട സ്വയം തൊഴില്‍ സംരംഭങ്ങള്‍ തുടങ്ങാൻ ആറു ശതമാനം നിരക്കില്‍ 20 ലക്ഷം രൂപവരെ വായ്പ നല്‍കുമെന്ന് ചെയർമാൻ സ്റ്റീഫൻ ജോർജ് അറിയിച്ചു. കുടുംബ വാർഷിക വരുമാനം ഗ്രാമങ്ങളില്‍ 98,000 രൂപയും നഗരങ്ങളില്‍ 1,20,000 രൂപയുമാണ് പരിധി. വായ്പ ലഭിച്ച്‌ ആറുമാസത്തിനുശേഷം തിരിച്ചടവ് തുടങ്ങിയാല്‍ മതി. 60 മാസമാണ് കാലാവധി.

കുടുംബ വാർഷിക വരുമാനം 1,20,000 മുതല്‍ എട്ടു ലക്ഷത്തിന് താഴെയുള്ളവർക്കും ഈ പദ്ധതിയില്‍ അപേക്ഷിക്കാം. 30 ലക്ഷം വരെയാണ് ഇപ്രകാരം വരുമാനമുള്ളവർക്കുള്ള വായ്പ. പലിശനിരക്ക് വനിതകള്‍ക്ക് ആറു ശതമാനവും പുരുഷന്മാർക്ക് എട്ടു ശതമാനവുമാണ്. ചെറുകിട വ്യവസായ /കച്ചവട സംരംഭങ്ങള്‍, ചെറുകിട സാങ്കേതിക മേഖലകള്‍, ഗതാഗത സേവനം, കൃഷി, കോഴി വളർത്തല്‍, കന്നുകാലി വളർത്തല്‍, മീൻ വളർത്തല്‍, മത്സ്യബന്ധനവും വില്‍പനയും, പരമ്ബരാഗത കരകൗശല മേഖല തുടങ്ങിയവക്കാണ് മുൻഗണന.

അപേക്ഷാഫോമും കൂടുതല്‍ വിവരങ്ങളും കോർപറേഷന്‍റെ www.ksmdfc.org എന്ന വെബ്സൈറ്റില്‍ കിട്ടും. 2013 മുതല്‍ പ്രവർത്തിക്കുന്ന കെ.എസ്.എം.ഡി.എഫ്.സി പ്രവാസികള്‍ക്ക് അഞ്ചു ശതമാനം നിരക്കിലുള്ള പ്രവാസി വായ്പ, വിസ വായ്‌പ, വിദ്യാഭ്യാസം, ഭവനനിർമാണം, ഉദ്യോഗസ്ഥ വായ്പ, വിവാഹം, രോഗങ്ങള്‍ തുടങ്ങിയവക്കും വായ്പ അനുവദിക്കുന്നുണ്ട്.

വിദ്യാഭ്യാസ മേഖലയില്‍ മൂന്നു ശതമാനം നിരക്കില്‍ ഒരുവർഷം പരമാവധി നാലു ലക്ഷം രൂപയും വിദേശപഠനത്തിന് ആറു ലക്ഷം രൂപയുമാണ് നല്‍കുക. മാനേജിങ് ഡയറക്ടർ സി. അബ്ദുല്‍ മുജീബ്, ഡെപ്യൂട്ടി മാനേജർ എം.കെ. ഷംസുദ്ദീൻ എന്നിവരും വാർത്തസമ്മേളനത്തില്‍ പങ്കെടുത്തു.

ബന്ധപ്പെടാം

കോഴിക്കോട്ടെ ഹെഡ് ഓഫിസിന് പുറമെ അഞ്ചിടത്ത് കെ.എസ്.എം.ഡി.എഫ്.സിക്ക് മേഖല ഓഫിസുകളുണ്ട്. ബന്ധപ്പെടേണ്ട ഫോണ്‍: കാസർകോട്: 04994 283061, 8714603036 കോഴിക്കോട്: 0495 2368366, 8714603032. മലപ്പുറം: 0493 3297017, 8714603035. എറണാകുളം: 0484 2532855, 8714603034. തിരുവനന്തപുരം: 0471 2324232. 8714603033.

പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.

Tags: #Kozhikode

Related Posts

മുനീറിന്റെ വീട് സുരക്ഷിതം; പിന്തുണയുമായി ലീഗ്
Kerala

മുനീറിന്റെ വീട് സുരക്ഷിതം; പിന്തുണയുമായി ലീഗ്

March 25, 2026
കുറ്റ്യാടിയിലെ തര്‍ക്കത്തിൽ പ്രതികരണവുമായി പ്രതിപക്ഷ നേതാവ് വിഡി സതീശൻ;
Kerala

കുറ്റ്യാടിയിലെ തര്‍ക്കത്തിൽ പ്രതികരണവുമായി പ്രതിപക്ഷ നേതാവ് വിഡി സതീശൻ;

February 12, 2026
ദീപക് കേസിൽ പ്രതി ഷിംജിതയ്ക്ക് ജാമ്യം
Kerala

ദീപക് കേസിൽ പ്രതി ഷിംജിതയ്ക്ക് ജാമ്യം

February 11, 2026
Load More

Leave a Reply Cancel reply

Your email address will not be published. Required fields are marked *

I agree to the Terms & Conditions and Privacy Policy.

  • Trending
  • Comments
  • Latest
കുട്ടനാട്ടിൽ കള്ളുഷാപ്പില്‍ സംഘര്‍ഷം; മാവൂർ സ്വദേശിയായ യുവാവ് മരിച്ചു; പ്രതികള്‍ ‍ അറസ്റ്റില്‍

കുട്ടനാട്ടിൽ കള്ളുഷാപ്പില്‍ സംഘര്‍ഷം; മാവൂർ സ്വദേശിയായ യുവാവ് മരിച്ചു; പ്രതികള്‍ ‍ അറസ്റ്റില്‍

February 11, 2024

കടുത്ത പനി: കൊടിയത്തൂരിൽ 11 വയസുകാരി മരണപ്പെട്ടു; നിപ സംശയിക്കപ്പെട്ടിരുന്നെങ്കിലും പരിശോധനാ ഫലം നെഗറ്റീവായിരുന്നു

October 19, 2023
ബോചെ ടീ ലക്കി ഡ്രോ ആദ്യ വിജയിക്ക് ചെക്ക് കൈമാറി

ബോചെ ടീ ലക്കി ഡ്രോ ആദ്യ വിജയിക്ക് ചെക്ക് കൈമാറി

April 26, 2024

കോഴിക്കോട് മാവൂരിൽ ഫോൺ നൽകി സ്കൂൾ വിദ്യാർത്ഥിനിയെ വശീകരിക്കൽ; പോക്സോ വകുപ്പ് പ്രകാരം താത്തൂർ സ്വദേശി അറസ്റ്റിൽ

October 5, 2021

സൗദിയിൽ 10 വർഷത്തെ സേവനത്തിന് ശേഷം കരാർ പുതുക്കൽ ഇല്ല

0

സംസ്ഥാനത്ത് സ്വര്‍ണവില വീണ്ടും കുറഞ്ഞു; പവന് 120 രൂപയുടെ കുറവ്‌

0

കാസര്‍കോട് മോഷണത്തിനായി കട കുത്തിത്തുറക്കുന്നതിനിടെ രണ്ട് പേര്‍ പിടിയില്‍

0

ചെമ്മണൂര്‍ ഇന്റര്‍നാഷണല്‍ ജ്വല്ലേഴ്‌സ് അങ്കമാലി ഷോറൂമിന്റെ 7ാം വാര്‍ഷികവും മെഗാബമ്പര്‍ സമ്മാനദാനവും നിർവഹിച്ചു.

0
വിമാന ടിക്കറ്റിന് നിരക്ക് പരിധി: പുതിയ കേന്ദ്ര ഉത്തരവോടെ അധിക തുക തിരികെ ലഭിക്കും

ഇറാൻ-അമേരിക്ക സംഘര്‍ഷം; ഇന്ത്യന്‍ വിമാന സര്‍വീസുകള്‍ക്ക് വലിയ തിരിച്ചടി, റദ്ദാക്കിയത് 10,000ത്തിലേറെ സർവീസുകൾ!

April 9, 2026
കേരളത്തിൽ സമഗ്ര മുന്നേറ്റം; ജീവിതനിലവാരം ഉയർന്നു; വിവിധ മേഖലകളിൽ ശ്രദ്ധേയ പുരോഗതി, റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു

കേരളത്തിൽ സമഗ്ര മുന്നേറ്റം; ജീവിതനിലവാരം ഉയർന്നു; വിവിധ മേഖലകളിൽ ശ്രദ്ധേയ പുരോഗതി, റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു

April 3, 2026
തിരഞ്ഞെടുപ്പ് കാലം; സ്ഥാനാർഥികളുടെ മർകസിലേക്കുള്ള തീർത്ഥാടനകാലം

തിരഞ്ഞെടുപ്പ് കാലം; സ്ഥാനാർഥികളുടെ മർകസിലേക്കുള്ള തീർത്ഥാടനകാലം

March 30, 2026
ചെമ്മണൂര്‍ ക്രിക്കറ്റ് ലീഗ് സീസണ്‍ 2 മത്സരങ്ങള്‍ സംഘടിപ്പിച്ചു

ചെമ്മണൂര്‍ ക്രിക്കറ്റ് ലീഗ് സീസണ്‍ 2 മത്സരങ്ങള്‍ സംഘടിപ്പിച്ചു

March 30, 2026

Recent News

Follow Us

Browse by Category

  • Alappuzha
  • Entertainment
  • Ernakulam
  • Financial
  • Forex News
  • Gulf
  • Health
  • Idukki
  • International
  • Kannur
  • Kasaragod
  • Kerala
  • Kollam
  • Kottayam
  • Kozhikode
  • Life
  • Malappuram
  • National
  • Palakkad
  • Pathanamthitta
  • Political
  • Sports
  • Technology
  • Thiruvananthapuram
  • Thrissur
  • Uncategorized
  • Wayanad

Recent News

വിമാന ടിക്കറ്റിന് നിരക്ക് പരിധി: പുതിയ കേന്ദ്ര ഉത്തരവോടെ അധിക തുക തിരികെ ലഭിക്കും

ഇറാൻ-അമേരിക്ക സംഘര്‍ഷം; ഇന്ത്യന്‍ വിമാന സര്‍വീസുകള്‍ക്ക് വലിയ തിരിച്ചടി, റദ്ദാക്കിയത് 10,000ത്തിലേറെ സർവീസുകൾ!

April 9, 2026
കേരളത്തിൽ സമഗ്ര മുന്നേറ്റം; ജീവിതനിലവാരം ഉയർന്നു; വിവിധ മേഖലകളിൽ ശ്രദ്ധേയ പുരോഗതി, റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു

കേരളത്തിൽ സമഗ്ര മുന്നേറ്റം; ജീവിതനിലവാരം ഉയർന്നു; വിവിധ മേഖലകളിൽ ശ്രദ്ധേയ പുരോഗതി, റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു

April 3, 2026
  • About Us
  • Advertise
  • Privacy Policy
  • Contact Us

© 2020 PressLive TV

No Result
View All Result
  • HOME
  • KERALA
    • KASARAGOD
    • KANNUR
    • WAYANAD
    • KOZHIKODE
    • MALAPPURAM
    • PALAKKAD
    • THRISSUR
    • ERNAKULAM
    • IDUKKI
    • KOTTAYAM
    • ALAPPUZHA
    • PATHANAMTHITTA
    • KOLLAM
    • THIRUVANANTHAPURAM
  • NATIONAL
  • GULF
  • INTERNATIONAL
  • HEALTH
  • POLITICAL
  • SPORTS
  • TECHNOLOGY
  • FINANCIAL
  • LIFE
  • Entertainment

© 2020 PressLive TV

Welcome Back!

Login to your account below

Forgotten Password?

Create New Account!

Fill the forms bellow to register

All fields are required. Log In

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

error: Content is copyrighted to PressLive TV !!
This website uses cookies. By continuing to use this website you are giving consent to cookies being used. Visit our Privacy and Cookie Policy.