ദുബായ്: ഇന്ത്യൻ ഗ്രാൻഡ് മുഫ്തിയും പ്രമുഖ പണ്ഡിതനും ജാമിയ മർക്കസ് ചാൻസലറുമായ കാന്തപുരം എ പി അബൂബക്കർ മുസ്ലിയാർക്ക് യുഎഇ സർക്കാർ ഗോൾഡൻ വിസ നൽകി ആദരിച്ചു. ദുബായ് റസിഡൻസ് ആൻഡ് ഇമിഗ്രേഷൻ വകുപ്പ് ആസ്ഥാനത്ത് നടന്ന ചടങ്ങിൽ കാന്തപുരം ഗോൾഡൻ വിസ സ്വീകരിച്ചു.
ഇന്ത്യയുടെ ഗ്രാൻഡ് മുഫ്തിയും ഏറ്റവും സ്വാധീനമുള്ള സംഘാടകനും മികച്ച സാമൂഹ്യ ജീവകാരുണ്യ പ്രവർത്തകനുമായ കാന്തപുരത്തിന് അറബ് മേഖലയിലും മറ്റ് അന്താരാഷ്ട്ര വേദികളിലും നിർണ്ണായക സ്വാധീനമുണ്ട്.
പത്തുവർഷത്തെ ഗോൾഡൻ വിസ യുഎഇ സർക്കാർ വിവിധ മേഖലകളിൽ കഴിവുള്ള വ്യക്തികൾക്ക് നൽകുന്നു. വിദ്യാഭ്യാസ, ജീവകാരുണ്യ പ്രവർത്തനങ്ങൾക്കായി ഇന്ത്യയിൽ നിന്ന് ഗോൾഡൻ വിസ ലഭിക്കുന്ന ആദ്യ വ്യക്തിയാണ് കാന്തപുരം.
10 വർഷത്തെ ഗോൾഡൻ വിസ ലഭിച്ചതിൽ കാന്തപുരം സന്തോഷം രേഖപ്പെടുത്തി.
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.