താമരശേരി: പനങ്ങാട് പഞ്ചായത്തിലെ അഞ്ചാം വാര്‍ഡില്‍ കടമല ദിലീപ് ജോസിന്റെ കപ്പക്കൃഷി ബുധനാഴ്ച രാത്രിയില്‍ കാട്ടുപന്നികളെത്തി നശിപ്പിച്ചു. പ്ലാസ്റ്റിക് ഷീറ്റ് ഉപയോഗിച്ച് കെട്ടിയ വേലി തകര്‍ത്താണ് പന്നിക്കൂട്ടം അകത്ത് കടന്ന് കൃഷി നശിപ്പിച്ചത്. പന്നി, കുരങ്ങ് എന്നിവയുടെ ശല്യം പ്രദേശത്തെ കര്‍ഷകരെ ഏറെ പ്രയാസത്തിലാക്കുകയാണ്.
ന്യായമായ നഷ്ടപരിഹാരം അടിയന്തിരമായി അനുവദിക്കണമെന്നാണ് കര്‍ഷകര്‍ ആവശ്യപ്പെടുന്നത്. പനങ്ങാട് പഞ്ചായത്തില്‍ ലൈസന്‍സ് ഉള്ള തോക്ക് കൈവശമുള്ള കര്‍ഷകര്‍ക്ക് കൃഷി നശിപ്പിക്കുന്ന പന്നികളെ വെടിവച്ചു കൊല്ലാന്‍ ഇതുവരെ അനുവാദം കൊടുത്തിട്ടില്ലെന്നും പരാതിയുണ്ട്.
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.