കോഴിക്കോട്: മെഡിക്കൽ കോളേജ് ആശുപത്രിക്ക് സമീപം നിർത്തിയിട്ട ബൈക്ക് മോഷ്ടിച്ച കേസിൽ യുവാക്കൾ അറസ്റ്റിൽ. കൈവേലി കമ്ബളച്ചോല ജീസുന്‍ ജെ.എസ് (22), വാണിമേല്‍ കരികുളം നെടുവിലംകണ്ടി രാഹുല്‍ (18) എന്നിവരെയാണ് എലത്തൂർ പോലീസ് അറസ്റ്റ് ചെയ്തത്.
വയനാട് സ്വദേശി അഭിജിത്ത് മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് രോഗിയുമായി വന്ന് പ്രദേശത്ത് നിർത്തിയിട്ടിരുന്ന മോട്ടോര്‍ സൈക്കിളാണ് ഇവര്‍ മോഷ്ടിച്ചത്. കോഴിക്കോട് സിറ്റി കമ്മിഷണറുടെ നിര്‍ദ്ദേശപ്രകാരം സിററിയില് രാത്രി ഫ്ളൈങ് സ്ക്വാഡ് ശക്തമാക്കിയതിന്റെ ഭാഗമായി എലത്തൂര്‍ പൊലീസ് സ്റ്റേഷന് പരിധിയിൽ എലത്തൂര്‍ സബ്ബ് ഇന്‍സ്പെക്ടര്‍ രാജീവ്, സിവില്‍ പൊലീസ് ഓഫീസര്‍ സന്തോഷ് എന്നിവര്‍ നടത്തിയ വാഹന പരിശോധനയിലാണ് വാഹന മോഷണം നടത്തിയ ജീസിനെയും രാഹുലിനെയും പിടികൂടിയത്.
ചോദ്യം ചെയ്യലിനിടെ ഇവര്‍ പരസ്പര വിരുദ്ധമായി സംസാരിച്ചതിനെ തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലുമാണ് പ്രതികള്‍ കുടുങ്ങിയത്. തുടര്‍ന്ന് വാഹനം കസ്റ്റടിയിലെടുത്ത് പ്രതികള്‍ക്കെതിരെ കേസ്സെടുത്തു.
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.