മലപ്പുറത്ത് കോട്ടക്കലിൽ പതിനേഴുകാരി പ്രസവിച്ചു. പ്ലസ് ടു വിദ്യാർഥിനിയാണ് യൂട്യൂബ് നോക്കി പരസഹായമില്ലാതെ പ്രസവിച്ചത്. ഈ മാസം 20നാണ് വീട്ടുകാർ അറിയാതെ മുറിയിൽ പ്രസവിച്ചത്.
അയൽവാസിയുടെ പീഡനത്തെ തുടർന്നാണ് കുഞ്ഞ് ജനിച്ചത്. പെൺകുട്ടിയെ പീഡിപ്പിച്ച് ഗർഭിണിയാക്കിയ അയൽവാസിയെ പൊലീസ് അറസ്റ്റ് ചെയ്തു.
ആശുപത്രിയിൽ പ്രവേശിപ്പിച്ച് മൂന്ന് ദിവസത്തിന് ശേഷം പെൺകുട്ടിയുടെയും കുഞ്ഞിന്റെയും ആരോഗ്യനില തൃപ്തികരമാണെന്ന് ആശുപത്രി അധികൃതർ അറിയിച്ചു.
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.