അരീക്കോട്: മുണ്ടേങ്ങര കൊളപ്പാടൻ മലയിലെ മൂന്നുകല്ലിനടുത്ത് ആമസോൺ വ്യൂ പോയിന്റിന് മുകളിൽ നിന്ന് വീണ് രണ്ട് പേർ മരിച്ച സംഭവത്തെ തുടർന്ന് നിലമ്പൂർ ഡി.വൈ.എസ്.പി സ്ഥലം സന്ദർശിച്ച് പോലീസ് കർശന നിയന്ത്രണം ഏർപ്പെടുത്തി.
സ്ഥലത്ത് പോലീസ് പരിശോധന കർശനമാക്കിയിട്ടുണ്ട്. കഴിഞ്ഞ ദിവസമാണ് മലപ്പുറം ചട്ടിപ്പറമ്പിൽ നിന്നെത്തിയ എട്ടംഗ സംഘത്തിലുണ്ടായിരുന്ന റഹ്‌മാൻ ഇവിടെ നിന്നും താഴെ വീണ് മരിച്ചത്. അതേ സമയം നിലമ്പൂർ സ്വദേശി അക്ഷയ് എന്ന യുവാവിനെ ഗുരുതരമായി പരിക്കേറ്റ് കോഴിക്കോട് മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു. നിലവിൽ അരീക്കോട് നിന്നും സമീപ പ്രദേശങ്ങളിൽ നിന്നും നിരവധി പേരാണ് ഇവിടെ എത്തുന്നത്.
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.









