ആലുവയില്‍ യുവതി ആത്മഹത്യ ചെയ്തസംഭവത്തില്‍ അറസ്റ്റിലായ പ്രതികളെ ഇന്ന് കോടതിയില്‍ ഹാജരാക്കും. യുവതിയുടെ ഭർത്താവ് മുഹമ്മദ് സുഹൈൽ, സുഹൈലിന്റെ മാതാപിതാക്കളായ റുഖിയ, യൂസഫ് എന്നിവരെ കഴിഞ്ഞ ദിവസം അറസ്റ്റ് ചെയ്തിരുന്നു. ആത്മഹത്യാ പ്രേരണ, ഗാർഹിക പീഡനം എന്നീ കുറ്റങ്ങൾ ചുമത്തിയാണ് അറസ്റ്റ്. പ്രതികളെ പിന്നീട് കസ്റ്റഡിയില്‍ വിശദമായി ചോദ്യം ചെയ്യാനാണ് പോലീസിന്‍റെ തീരുമാനം.
കോതമംഗലം ഉപ്പുകണ്ടത്തെ ബന്ധുവീട്ടിൽ നിന്നാണ് മൂവരെയും കസ്റ്റഡിയിലെടുത്തത്. പിന്നീട് ആലുവ ഈസ്റ്റ് പോലീസ് സ്റ്റേഷനിലെത്തിച്ച് അറസ്റ്റ് രേഖപ്പെടുത്തുകയായിരുന്നു.
ആത്മഹത്യാ പ്രേരണക്കുറ്റം കൂടാതെ ഗാർഹിക പീഡനത്തിനും പ്രതികൾക്കെതിരെ കേസെടുത്തിട്ടുണ്ട്. ഗാർഹിക പീഡനം സംബന്ധിച്ച് മോഫിയയും കുടുംബവും പോലീസിൽ പരാതി നൽകിയിരുന്നു. ആത്മഹത്യാ കുറിപ്പിൽ പിന്നീട് ഭർത്താവിനെയും മാതാപിതാക്കളെയും പരാമർശിച്ചു. തുടർന്നുള്ള അന്വേഷണത്തിൻ്റെ ഭാഗമായാണ് മൂവരും പിടിയിലായത്.
അതേസമയം യുവതിയുടെ പരാതിയിൽ നടപടിയെടുത്തില്ലെന്ന ആരോപണത്തെ തുടർന്ന് ആലുവ ഈസ്റ്റ് പൊലീസ് സ്റ്റേഷനിലെ ഇൻസ്പെക്ടർ സുധീറിനെ സ്ഥലം മാറ്റിയതായി ഡിവൈഎസ്പി ശിവൻകുട്ടി അറിയിച്ചിരുന്നു. ഇന്‍സ്പെക്ടര്‍ക്കെതിരെയുള്ള ആരോപണത്തെക്കുറിച്ച് അന്വേഷിച്ച ഡി വൈ എസ് പി കഴിഞ്ഞ ദിവസംതന്നെ എസ് പി ക്ക് റിപ്പോര്‍ട്ട് സമര്‍പ്പിച്ചിരുന്നു. എന്നാൽ സിഐയെ സസ്‌പെൻഡ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് ബെന്നി ബഹനാൻ എംപിയുടെ നേതൃത്വത്തിൽ കോൺഗ്രസ് നേതാക്കളും ജനപ്രതിനിധികളും ആലുവ സ്റ്റേഷനിൽ കുത്തിയിരിപ്പ് സമരം നടത്തി.
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.









