മലപ്പുറം: ആനക്കയം വള്ളിക്കാപറ്റയില്‍ ഓട്ടോറിക്ഷ താഴ്ചയിലേക്ക് മറിഞ്ഞ് ഒരു കുടുംബത്തിലെ മൂന്ന് പേര് മരിച്ചു. മൂന്ന് കുട്ടികളടക്കം 4 പേര്‍ക്ക് പരുക്കേറ്റു. ആനക്കയം ചേപ്പൂര് കൂരിമണ്ണില്‍ പൂവത്തിക്കല്‍ ഖൈറുന്നീസ (46 ), സഹോദരന് ഉസ്മാന് (36), ഭാര്യ സുലൈഖ (33) എന്നിവരാണ് മരിച്ചത്. പകല്‍ ഒന്നോടെ ആയിരുന്നു അപകടം. പരിക്കേറ്റ മുതിര്‍ന്ന ഒരാളെയും മൂന്നു കുട്ടികളെയും കോഴിക്കോട് മെഡിക്കല്‍ കോളേജിലേക്ക് കൊണ്ടുപോയി.
ഓട്ടോ ഡ്രൈവര്‍ ചണ്ടിയന്‍മൂച്ചി അസന്‍ കൂട്ടി, ഉസ്മാന്റെയും സഹോദരിയുടെയും മൂന്ന് കുട്ടികള്‍ എന്നിവര്‍ക്കാണ് പരുക്കേറ്റത്. നിയന്ത്രണം വിട്ട ഓട്ടോറിക്ഷ 40 അടി ഉയരത്തില്‍ നിന്നും താഴേക്ക് മറിഞ്ഞാണ് അപകടമുണ്ടായത്.
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.