ദുബായ്: ദുബായിൽ മലയാളി യുവാവ് ഹൃദയാഘാതം മൂലം മരിച്ചു. കോഴിക്കോട് പേരാമ്പ്ര മുയിപ്പോത്ത് വീട്ടിൽ തിരുമംഗലം സുനീബ് (31) ആണ് മരിച്ചത്. ഡ്യൂട്ടിക്കിടെ ഹൃദയാഘാതം വന്നാണ് മരിച്ചത്. ദുബൈയിലെ ആശുപത്രിയില്‍ ഓപ്പറേഷന് തീയറ്ററിലായിരുന്നു ജോലി.
തിരുമംഗലത്ത് അബൂബക്കറിന്റെയും സൈനബയുടെയും മകനാണ്. ഭാര്യ – ജാസ്മിൻ ദുബായിൽ തന്നെ ഫിസിയോതെറാപ്പിസ്റ്റായി ജോലി ചെയ്യുന്നു.
നേരത്തെ ഖത്തറിൽ ജോലി ചെയ്തിരുന്ന സുനീബ് പിന്നീട് ദുബായിലേക്ക് പോയി. മൃതദേഹം നാട്ടിലെത്തിക്കാനുള്ള നടപടികൾ പുരോഗമിക്കുകയാണെന്ന് ബന്ധുക്കൾ പറഞ്ഞു.
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.