ജിസാൻ: മലപ്പുറം സ്വദേശി ഹൃദയാഘാതം മൂലം ജിസാനിൽ മരിച്ചു. എആർ നഗർ ഇരുമ്പംചോലയിൽ ചോലക്കൽ അബ്ദുൾ നാസർ (52) ആണ് മരിച്ചത്. ബുധനാഴ്ച വൈകുന്നേരം വസതിയിൽ ഉറക്കത്തിനിടെ ഹൃദയാഘാതത്തെ തുടർന്നായിരുന്നു അന്ത്യം. ജിസാന്‍ സമീപത്തെ ആഡായിയിലെ ഒരു കടയിൽ ജോലി ചെയ്യുകയായിരുന്നു.
മയ്യിത്ത് സാബിയ ജനറൽ ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി. പിതാവ്: ബീരാൻ. മാതാവ്: ബിരിയുമ്മ. ഭാര്യ: ഹാജറ. മക്കള്‍ : ലബീബ, ലുബ്ന, ലാസിം, ലമീഹ്, ലുതൈഫ്. കെഎംസിസി നേതാവ് ഹാരിസ് കല്ലായിയുടെ നേതൃത്വത്തിലാണ് മരണാന്തര നടപടിക്രമങ്ങള്‍ നടക്കുന്നത്.
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.