തിരുവനന്തപുരം: കൊവിഡ് മാനദണ്ഡങ്ങൾ പാലിച്ചാണ് സിപിഎം സമ്മേളനങ്ങൾ നടത്തുന്നതെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ. സമ്മേളനവുമായി ബന്ധപ്പെട്ട പല പരിപാടികളും റദ്ദാക്കി. പൊതുസ്ഥലങ്ങളിൽ സമ്മേളന പരിപാടികളില്ല.അതെ സമയം കളക്ടർമാരുടെ അനുമതിയോടെയാണ് ഹാളുകളിൽ പരിപാടി നടത്തുന്നതെന്നും കോടിയേരി പറഞ്ഞു.
സംസ്ഥാന സമ്മേളനം ആകുമ്പോഴേക്കും സ്ഥിതി മാറുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും കോടിയേരി കൂട്ടിച്ചേർത്തു.കോൺഗ്രസ് നേതൃനിരയിൽ ന്യൂനപക്ഷങ്ങളില്ലെന്ന തന്റെ മുൻ പ്രസ്താവന കോടിയേരി ആവർത്തിച്ചു. കോൺഗ്രസുകാർ തന്നെ അത് തുറന്നു പറഞ്ഞിട്ടുണ്ട്. ഹിന്ദുക്കൾ മത്സരിക്കുന്ന അതേ സ്ഥലത്ത് പ്രസംഗിക്കാൻ വിളിക്കുന്നില്ലെന്ന് ഗുലാം നബി ആസാദ്.
ഗുജറാത്തിൽ 10% മുസ്ലീങ്ങളാണുള്ളത്. പാർലമെന്റ് തിരഞ്ഞെടുപ്പിൽ മുസ്ലീം പേരുള്ള ഒരാളെപ്പോലും കോൺഗ്രസ് മത്സരിപ്പിച്ചിട്ടില്ല. ന്യൂനപക്ഷങ്ങൾ കോൺഗ്രസിൽ നിന്ന് അകലുകയാണ്. നേരത്തെ ന്യൂനപക്ഷങ്ങൾക്ക് കോൺഗ്രസ് വലിയ പരിഗണന നൽകിയിരുന്നു. അതിൽ നിന്ന് ഒരു അകലം വന്നിട്ടുണ്ടെന്നും കോടിയേരി ബാലകൃഷ്ണൻ പറഞ്ഞു.
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.







