മുംബൈ: പതിനാറുകാരിയെ രണ്ട് വർഷത്തോളം പീഡിപ്പിച്ച അച്ഛനും സഹോദരനും അറസ്റ്റിൽ. പത്താം ക്ലാസ് വിദ്യാർത്ഥിക്ക് നേരെയാണ് ആക്രണം ഉണ്ടായത്. സ്കൂൾ പ്രിൻസിപ്പലിനോടും അധ്യാപികയോടും പെൺകുട്ടി പീഡന വിവരം വെളിപ്പെടുത്തിയതോടെയാണ് സംഭവം പുറത്തറിയുന്നത്. സ്കൂൾ അധികൃതർ എൻജിഒയെയും പോലീസിനെയും അറിയിച്ചു. പെൺകുട്ടിയെ കൗൺസിലിങ്ങിന് വിധേയയാക്കി.
2019 ജനുവരിയിലാണ് 43 കാരനായ പിതാവ് കുട്ടിയെ ആദ്യം ബലാത്സംഗം ചെയ്തത്. പെൺകുട്ടി ഒറ്റയ്ക്ക് ഉറങ്ങുമ്പോഴായിരുന്നു ഇത്. അതേമാസം തന്നെ 20 വയസ്സുള്ള സഹോദരൻ പെൺകുട്ടിയെ ബലാത്സംഗം ചെയ്തു. തുടർന്ന് ഇരുവരും പെൺകുട്ടിയെ പലതവണ ബലാത്സംഗം ചെയ്തു. സഹോദരിയെ ഉപദ്രവിക്കുമെന്ന് ഭയന്നാണ് ഇത്രയും കാലം ബലാത്സംഗത്തിന്റെ വിശദാംശങ്ങൾ വെളിപ്പെടുത്താതിരുന്നതെന്ന് പെൺകുട്ടി പോലീസിനോട് പറഞ്ഞു.
പെൺകുട്ടിയുടെ പരാതിയിൽ പോക്സോ വകുപ്പുകളും ക്രിമിനൽ വകുപ്പുകളും പ്രകാരമാണ് പോലീസ് കേസെടുത്തിരിക്കുന്നത്. പിതാവിനെയും സഹോദരനെയും കസ്റ്റഡിയിലെടുത്തതായും ഇരുവരും കുറ്റം സമ്മതിച്ചതായും പോലീസ് പറഞ്ഞു.
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.