അമേരിക്ക-കാനഡ അതിര്‍ത്തിയില്‍ കഴിഞ്ഞ ദിവസം തണുത്ത് മരിച്ചത് ഗുജറാത്തി കുടുംബമെന്ന് പ്രാഥമിക വിവരങ്ങള്‍. . കഴിഞ്ഞ ദിവസമാണ് മഞ്ഞില്‍ തണുത്ത് മരിച്ച നാല് പേരെ കാനഡ അതിര്‍ത്തിക്കുള്ളില്‍ മാനിട്ടോബ റോയല്‍ കനേഡിയന്‍ മൗണ്ടഡ് പൊലീസ് കണ്ടെടുത്തത്. ഇവര്‍ ഗുജറാത്ത് സ്വദേശികളാണെന്നാണ് നിഗമനം. സംഭവത്തില്‍ അന്വേഷണം തുടരുകയാണ്. പ്രായപൂർത്തിയായ ഒരു പുരുഷനും ഒരു സ്ത്രീയും ഒരു കുട്ടിയും ഒരു കൈകുഞ്ഞും മഞ്ഞുവീഴ്ചയിൽ മരിച്ചത് . അതിർത്തി കടക്കാൻ ശ്രമിക്കുന്നതിനിടെ മണിക്കൂറുകളോളം മരവിച്ചതാണ് മരണകാരണമെന്ന് കരുതുന്നു.
ഏഴുപേരെ പോലീസ് രക്ഷപ്പെടുത്തി. മൈനസ് 35 ഡിഗ്രി ചൂടിലാണ് മൃതദേഹങ്ങൾ കണ്ടെത്തിയത്. കാനഡയിൽ നിന്ന് അനധികൃതമായി യുഎസിലേക്ക് കടക്കാൻ ശ്രമിക്കുന്നതിനിടെയാണ് അപകടമുണ്ടായതെന്ന് പോലീസ് പറഞ്ഞു. വൻ മനുഷ്യക്കടത്ത് സംഘമാണ് ഇതിന് പിന്നിലെന്നാണ് സൂചന. ഒരാളെ പൊലീസ് അറസ്റ്റ് ചെയ്തു. അമേരിക്കൻ പൗരനായ സ്റ്റീവ് ഷാൻഡാണ് അറസ്റ്റിലായത്. അനധികൃതമായി യുഎസിലേക്ക് കടക്കാൻ ശ്രമിച്ച ഏഴുപേരെ അറസ്റ്റ് ചെയ്തു.
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.









