നല്ല കട്ടിയുള്ള കരുത്തുറ്റ തലമുടിയാണ് ഇന്ന് എല്ലാവരും ആഗ്രഹിക്കുന്നത്. എന്നാല്‍ ഉള്ള് കുറഞ്ഞ തലമുടി ആണ് പലരും നേരിടുന്ന പ്രധാന പ്രശ്നം. തലമുടിക്ക് കൂടുതല്‍ സംരക്ഷണം നല്‍കുക എന്നതാണ് ഇതിനുള്ള ഏക പരിഹാരം.
ഉള്ള് കുറഞ്ഞ തലമുടിയുള്ളവര്‍ക്ക് പരീക്ഷിക്കാവുന്ന ചില കാര്യങ്ങള്‍ എന്തൊക്കെയാണെന്ന് നോക്കാം.
തലമുടിയുടെ നീളം കുറയ്ക്കുന്നത് ഉള്ള് തോന്നിക്കാന്‍ സഹായിക്കും. മൂന്നുമാസം കൂടുമ്പോൾ തലമുടി വെട്ടുന്നത് മുടി വളരാനും സഹായിക്കും. തലയോടിനോട് ചേര്‍ന്ന് ഹെയര്‍പിനുകള്‍ ഉപയോഗിച്ച് മുടി അല്‍പ്പം ഉയര്‍ത്തി കെട്ടുന്നതും മുടിക്ക് കൂടുതല്‍ ഉള്ള് തോന്നിക്കാൻ സഹായിക്കും. ലെയറുകളായി മുടി
മുറിക്കുന്നതും ഉള്ള് തോന്നിക്കാന്‍ സഹായിക്കും. മുടിക്ക് ഉള്ള് തോന്നിക്കാനുള്ള മറ്റൊരു വഴിയാണ്
ദിവസവും ഷാംപൂ ഉപയോഗിച്ച് തലമുടി കഴുകുന്നത് മുടിയുടെ ആരോഗ്യത്തിന് നല്ലതല്ല. അതിനാല്‍ ആഴ്ചയില്‍ രണ്ട് തവണയൊക്കെ ഷാംപൂ ചെയ്താല്‍ മതിയാകും.
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.