നമ്മുടെ അടുക്കളയിലെ സാധനങ്ങളിലെ ഒന്നാണല്ലോ വെളുത്തുള്ളി. മിക്ക കറികളിലും നമ്മള് വെളുത്തുള്ളി ചേര്‍ക്കാറുണ്ട്. ഉദരസംബന്ധമായ പ്രശ്നങ്ങള്‍ക്കാണ് പ്രധാനമായും നമ്മള് വെളുത്തുള്ളിയെ മരുന്നായി ആശ്രയിക്കാറ്. അതുപോലെ തന്നെ രോഗപ്രതിരോധ ശേഷി വര്‍ധിപ്പിക്കുന്നതിലും വെളുത്തുള്ളിക്ക് വലിയ പങ്കുണ്ട്. ഇതിലടങ്ങിയിരിക്കുന്ന ‘അലിസിന്’ എന്ന പദാര്‍ത്ഥമാണ് പ്രതിരോധ ശേഷിയെ വര്‍ധിപ്പിക്കാന്‍ നമ്മെ സഹായിക്കുന്നത്.
വെളുത്തുള്ളിയും ഹൃദയാരോഗ്യവും തമ്മിലും ചെറിയ ചില ബന്ധങ്ങളുണ്ട്. ഉയര്‍ന്ന രക്തസമ്മര്‍ദ്ദമുള്ളവരും ഉയര്‍ന്ന കൊളസ്ട്രോളുള്ളവരും വെളുത്തുള്ളി കഴിക്കുന്നത് വളരെ നല്ലതാണ് . ഈ രണ്ട് അവസ്ഥകളേയും നിയന്ത്രിച്ചുനിര്‍ത്താന്‍ വെളുത്തുള്ളി ശരീരത്തെ സഹായിക്കുമത്രേ. നമുക്കറിയാം രക്തസമ്മര്‍ദ്ദം നിയന്ത്രണാതീതമായി ഉയരുന്നതും, കൊളസ്ട്രോള്‍ ലെവല്‍ കൂടുന്നതുമെല്ലാം നേരിട്ട് ഹൃദയത്തെ ബാധിക്കാറുണ്ട്. ഹൃദയാഘാതത്തിന് വരെ ഇവ കാരണമാകാറുമുണ്ട്. അതുപോലെ പ്രായം കൂടുമ്പോള്‍ ഹൃദയധമനികളിലുണ്ടാകുന്ന മാറ്റങ്ങളുടെ വേഗത കുറയ്ക്കാനും വെളുത്തുള്ളിക്ക് കഴിയും
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.