കോഴിക്കോട്: ചില്‍ഡ്രന്‍സ് ഹോമില്‍ നിന്ന് രക്ഷപ്പെട്ടവരെ ഞെട്ടിച്ച് ബംഗളൂരുവിലെത്തിയ ആറ് പെണ് കുട്ടികളുടെ യാത്ര ദുരൂഹമാകുന്നു. കയ്യില്‍ പണമില്ലാത്തത് കൊണ്ട് പെണ്‍കുട്ടികള്‍ അധികം ദൂരെയൊന്നും പോവില്ലെന്നായിരുന്നു പോലീസുകാരും ചില്‍ഡ്രന്‍സ് ഹോം അധികൃതരും ആദ്യം കുരുതിയിരുന്നത്. എന്നാല്‍ മണിക്കൂറുകള്‍ക്കൊണ്ട് ബെംഗളൂരുവരെ കുട്ടികള്‍ എത്തിയത് വലിയ അത്ഭുതത്തോടെയാണ് അന്വേഷണ ഉദ്യോഗസ്ഥരും കാണുന്നത്. ചില്‍ഡ്രന്‍സ് ഹോമില്‍ നിന്നും പുറത്തിറങ്ങിയ കുട്ടികള്‍ ആദ്യം 500 രൂപ കൊടുത്ത് ഒരു ഫോണ്‍ വാങ്ങിക്കുകയാണ് ചെയ്ത്. ഇതിന്റെ പണം ഗൂഗിള്‍ പേ ചെയ്യിച്ചു. തുടര്‍ന്ന് ബസ്സിന് കൊടുക്കാനുള്ള തുകയും ആരെയോ വിളിച്ച് കണ്ടക്ടറുടെ ഗൂഗിള്‍ പേ അക്കൗണ്ടിലേക്ക് അയപ്പിച്ചൂവെന്നാണ് പോലീസ് പറയുന്നത്. ഇതേക്കുറിച്ചും പോലീസ് വിശദമായി അന്വേഷിച്ച് വരികയാണ്. 2000 രൂപ ഗൂഗിള്‍ പേചെയ്ത് ടിക്കറ്റ് തുകയും കഴിഞ്ഞ് ബാക്കി കുട്ടികള്‍ക്ക് തിരികെ കൊടുത്തുവെന്നാണ് ലഭിക്കുന്ന വിവരം.
രണ്ട് യുവാക്കളെ പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ടെന്നും ഇവരാണോ ഫോണ്‍ വാങ്ങാനും മറ്റുമുള്ള പണം അയച്ചുകൊടുത്തത് എന്നതടക്കമുള്ള കാര്യങ്ങള്‍ അന്വേഷിച്ച് വരികയാണ്. മദ്യം നല്‍കിയെന്നും ശാരീരികമായി ഉപദ്രവിക്കാന്‍ ശ്രമിച്ചുവെന്നും മൊഴിയുള്ളതിനാല്‍ ഗൗരവുമുള്ള വകുപ്പുകള്‍ ചേര്‍ത്ത് തന്നെയായിരിക്കും പോലീസ് കേസന്വേഷണം നടത്തുക. അതെ സമയം കുട്ടികളെ കോടതിയില്‍ ഹാജരാക്കും.
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.