ഇന്ന് മിക്ക സ്ത്രീകളെയും അലട്ടുന്ന ആരോഗ്യപ്രശ്നങ്ങളിലൊന്നാണ് മൂത്രത്തിൽ പഴുപ്പ് . പല കാരണങ്ങൾ കൊണ്ടാണ് ഈ പ്രശ്നം ഉണ്ടാകുന്നത്. കാലാവസ്ഥ മുതൽ ശുചിത്വമില്ലായ്മ വരെ മൂത്രാശയ രോഗങ്ങൾക്ക് കാരണമാവാറുണ്ട്. പുരുഷന്മാരെ അപേക്ഷിച്ച് സ്ത്രീകളിലാണ് ഈ പ്രശ്നം കൂടുതലായി കണ്ട് വരുന്നത്. മൂത്രൊമൊഴിക്കാൻ തോന്നിയാൽ തന്നെ ചിലർ പിടിച്ചുവയ്ക്കുകയാണ് ചെയ്യുന്നത്. മൂത്രം ഒഴിക്കാൻ മടിച്ച് കഴിയുന്നത്ര സമയം വെള്ളം കുടിക്കാതിരിക്കുകയും ചെയ്യുന്നവരുണ്ട്.
ദീർഘനേരം മൂത്രം പിടിച്ചുവയ്ക്കുന്നത് ഗർഭാശയത്തിലുള്ള അണുബാധയ്ക്ക് കാരണമാവുന്നു. മൂത്രമൊഴിക്കുമ്പോൾ വേദന, അടിക്കടി മൂത്രം ഒഴിക്കണമെന്ന് തോന്നുക, മൂത്രം ഒഴിക്കുന്നതിനു മുൻപോ ഒഴിച്ചതിനുശേഷമോ അനുഭവപ്പെടുന്ന പുകച്ചിലും വേദനയും, അടിവയറ്റിൽ വേദന, മൂത്രത്തിൽ പഴുപ്പുണ്ടാകുക, ഇടയ്ക്കിടെ കടുത്ത പനിയും ശരീരം വിറയ്ക്കലും എന്നിവയെല്ലാം ഇതിന്റെ പ്രധാന ലക്ഷണങ്ങളാണ്. ഈ പറയുന്ന ലക്ഷണങ്ങൾ കണ്ടാൽ ഉടൻ തന്നെ ഒരു ഡോക്ടറെ പരിശോധന നടത്തുക.
യാത്രാവേളയിൽ ടോയ്ലറ്റിൽ പോകുവാൻ മടി കാണിക്കരുത്. ടോയ്ലറ്റിൽ പോയ ശേഷം മുന്നിൽ നിന്നു പിന്നിലേക്കു വെള്ള മൊഴിച്ചു കഴുകുക. ആർത്തവ ദിവസങ്ങളിൽ സാനിറ്ററി നാപ്കിൻ കൃത്യമായ ഇടവേളകളിൽ മാറ്റുവാൻ ശ്രദ്ധിക്കുക.
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.