സ്ട്രെസ് അഥവാ മാനസിക പിരിമുറുക്കം ഇന്ന് പലരും അനുഭവിക്കുന്ന പ്രശ്നങ്ങളിലൊന്നാണ്. പ്രത്യേകിച്ച് ഈ കൊവിഡ് കാലത്ത് സ്ട്രെസ് പലരുടെയും ജീവിതത്തിൻറെ ഭാഗമായി മാറിയിട്ടുണ്ട്. പല കാരണങ്ങള്‍ കൊണ്ടും മാനസിക സമ്മര്‍ദ്ദം ഉണ്ടാകാം. ജോലിയിലെ പ്രയാസം, സാമ്പത്തിക പ്രശ്നങ്ങൾ, കുടുംബ പ്രശ്നങ്ങൾ ഇങ്ങനെ പലതും..മാനസിക സമ്മർദ്ദം കുറയ്ക്കാൻ എന്തൊക്കെ കാര്യങ്ങളാണ് ശ്രദ്ധിക്കേണ്ടത്. വീട്ടിലെ സ്ഥിരം കാഴ്ചകളിൽ നിന്ന് ഒരു മാറ്റത്തിനായി പുറത്ത് നടക്കാൻ പോകാം. ധ്യാനം ചെയ്യുന്നത് നിങ്ങളെ ശാന്തമാക്കുമെങ്കിലും, വ്യായാമം ചെയ്യുന്നത് മാനസിനില മെച്ചപ്പെടുത്തുവാൻ സഹായിക്കുന്ന എൻഡോർഫിനുകളെ പുറത്തുവിടുവാൻ സഹായിക്കുന്നു. ചെയ്യാൻ ഇഷ്ടപ്പെടുന്ന കാര്യങ്ങൾ പല ആളുകൾക്കും വ്യത്യസ്തമാണ്. നിങ്ങളെ സന്തോഷിപ്പിക്കുന്ന കാര്യമെന്താണോ അത് ചെയ്യാൻ താല്പര്യം കാണിക്കുക. മനോഹരമായ പാട്ട് കേൾക്കുക, കൃഷി എന്നിവയെല്ലാം നിങ്ങളുടെ സമ്മർദ്ദം വലിയ തോതിൽ കുറയ്ക്കുവാൻ സഹായിക്കുന്നതാണ്.വളർത്തുമൃഗങ്ങളുമായി ഇടപഴകുന്നത് സമ്മർദ്ദ ഹോർമോൺ ആയ കോർട്ടിസോളിന്റെ അളവ് കുറയ്ക്കുമെന്ന് പഠനങ്ങൾ വ്യക്തമാക്കുന്നു. ദിവസവും യോഗ ശീലിക്കുന്നത് പോസിറ്റീവ് ചിന്തകൾ നൽകുമെന്ന് പറയപ്പെടുന്നു. പ്രതിരോധസംവിധാനം മെച്ചപ്പെടുവാനും യോഗ സഹായിക്കും.സ്ട്രെസ് കുറയ്ക്കാൻ ഭക്ഷണത്തിലും അൽപം ശ്രദ്ധ വേണം.
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.