നമ്മൾ സ്വാഭാവികമായി ചെയ്യുന്ന ഒരു പ്രക്രിയയാണ് മൂത്രമൊഴിക്കൽ. എന്നാൽ മൂത്രത്തിലെ ഈ മാറ്റം പല രോഗങ്ങളുടേയും സൂചനയാണ്. മൂത്രമൊഴിക്കുമ്പോൾ ഉണ്ടാകുന്ന വേദന അണുബാധയുടെ ലക്ഷണമാണ്. കല്ലുകൾ, മുഴകൾ, മൂത്രസഞ്ചിയിലെ തടസ്സം എന്നിവ മൂലവും വേദന ഉണ്ടാകാം. പുരുഷന്മാരിൽ മൂത്രനാളിയിലെ അണുബാധ വളരെ അപൂർവമാണ്, അവർക്ക് വേദന അനുഭവപ്പെടുകയാണെങ്കിൽ, കൃത്യമായ കാരണം കണ്ടെത്തണം.
മൂത്രത്തിന്റെ ഒഴുക്ക് തടസ്സപ്പെടുമ്പോൾ സാധാരണയായി മൂത്രമൊഴിക്കുന്നതിന്റെ ശക്തിയും കുറയുന്നു. ഇത് മൂത്രക്കുഴൽ ഇടുങ്ങിയതു മൂലമോ, പ്രോസ്റ്റേറ്റ് ഗ്രന്ഥിയിലെ വീക്കം മൂലമോ കല്ലുകൾ മൂലമോ സംഭവിക്കാം. തടസ്സം രൂക്ഷമല്ലെങ്കിൽ, ഒഴുക്കു കുറഞ്ഞുവെന്ന് മിക്ക ആളുകളും തിരിച്ചറിയില്ല.മൂത്രം അനിയന്ത്രിതമായി പോകുന്നത് അസാധാരണമാണ്. പ്രായം, രോഗദൈർഘ്യം, രോഗിയുടെ ലിംഗഭേദം, ശസ്ത്രക്രിയാ ചരിത്രം എന്നിവയെ ആശ്രയിച്ചാണ് രോഗനിർണയം. വളരെ ചെറിയ പെൺകുഞ്ഞിൽ, വൃക്കയിൽ നിന്ന് യോനിയിലേക്ക് മൂത്രനാളി അസാധാരണമായി തുറക്കുന്നതു മൂലം അനിയന്ത്രിതമായി മൂത്രം പോകാം. നാഡീസംബന്ധമായ പ്രശ്നവും ഈ അവസ്ഥ ഉണ്ടാക്കാം. അടിവയറിലെ ശസ്ത്രക്രിയ കഴിഞ്ഞ സ്ത്രീകളിൽ മൂത്രസഞ്ചിയും യോനിയുമായുള്ള ബന്ധത്തിലെ തകരാർ മൂലം മൂത്രാശയത്തിലേക്കു വരുന്ന മൂത്രം യോനിയിലേക്ക് ഒഴുകാം. തുടർന്ന് മൂത്രം അനിയന്ത്രിതമായി പോകാം.
പ്രായമായ സ്ത്രീകളിൽ എന്തെങ്കിലും പ്രവൃത്തിയിൽ ഏർപ്പെടുമ്പോൾ മൂത്രം പോകുന്നതു വളരെ സാധാരണമാണ്. ഇത് മൂത്രസഞ്ചിയിലെ പേശികൾ ദുർബലമാകുന്നതു കാരണമാണ്. പ്രോസ്റ്റേറ്റ് കാൻസറിനുള്ള ശസ്ത്രക്രിയയ്ക്കു ശേഷം പുരുഷന്മാരിലും ഇതു സംഭവിക്കാം. ഈ അവസ്ഥയിൽ പേശികളെ ശക്തിപ്പെടുത്താൻ ചില വ്യായാമങ്ങൾ ചെയ്യാവുന്നതാണ്. മരുന്നുകളും പരീക്ഷിക്കാം. ഇവ പ്രവർത്തിക്കുന്നില്ലെങ്കിൽ, ശസ്ത്രക്രിയ ചെയ്യാം.
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.