ദോഹ: ഖത്തറിൽ കോവിഡ് കുറഞ്ഞെങ്കിലും നിയമ ലംഘകരെ പിടികൂടാനുള്ള പരിശോധനകൾ ശക്തമായി തുടരുന്നുണ്ട് .ഇന്ന് 409 പേരെ പിടികൂടി പ്രോസിക്യൂഷനിലേക്ക് റഫർ ചെയ്തു.397 പേർ മാസ്ക് ധരിക്കാത്തതിനും 12 പേർ എഹ്തെറാസ് ആപ്പ് ഇൻസ്റ്റാൾ ചെയ്യാത്തതിനും ആണ് പ്രോസിക്യൂഷനിലേക്ക് റഫർ ചെയ്തത് കോവിഡ് -19 നിയന്ത്രണങ്ങളെക്കുറിച്ചുള്ള ക്യാബിനറ്റ് തീരുമാനത്തിന് അനുസൃതമായാണ് നടപടികൾ, എല്ലാ പൗരന്മാരും താമസക്കാരും അടച്ച പൊതുസ്ഥലങ്ങളിൽ മാസ്ക് ധരിക്കുന്നത് തുടരണം.
സമൂഹത്തിൽ കൊറോണ വൈറസ് പടരുന്നതിൽ നിന്ന് അവരെയും മറ്റുള്ളവരെയും സംരക്ഷിക്കുന്നതിന് പ്രാബല്യത്തിലുള്ള മുൻകരുതൽ, പ്രതിരോധ തീരുമാനങ്ങൾ പാലിക്കാൻ അധികാരികൾ പൊതുജനങ്ങളോട് അഭ്യർത്ഥിച്ചു.
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.