കൊച്ചി: അഞ്ചേരി ബേബി വധക്കേസിൽ മുൻ മന്ത്രി എംഎം മണിയെ കുറ്റവിമുക്തനാക്കി. എം.എം മണിയുടെ വിടുതൽ ഹർജി അനുവദിച്ച ഹൈക്കോടതി എം.എം മണി ഉൾപ്പെടെ മൂന്ന് പ്രതികളെ വെറുതെ വിട്ടു. വിടുതൽ ഹർജിയുമായി എംഎം മണി നേരത്തെ സെഷൻസ് കോടതിയെ സമീപിച്ചിരുന്നെങ്കിലും കോടതി ഹർജി തള്ളിയിരുന്നു. ഇതോടെയാണ് മണിയും മറ്റ് രണ്ട് പ്രതികളും അപ്പീലുമായി ഹൈക്കോടതിയെ സമീപിച്ചത്. എം.എം. മണിയ്ക്കൊപ്പം ഒജി മദനൻ, പാമ്പുപാറ കുട്ടൻ എന്നിവരാണ് കേസിലെ മറ്റ് രണ്ട് പ്രതികൾ.
2012 മേയിൽ ഇടുക്കി മണക്കാട് നടത്തിയ വിവാദ പ്രസംഗത്തിലൂടെയാണ് മണി അഞ്ചേരി ബേബി വധക്കേസിൽ പ്രതിയായത്. കുപ്രസിദ്ധമായ പ്രസംഗം 1,2,3 എന്നിവയോടെ 1982ലെ കൊലക്കേസിൽ പുനരന്വേഷണത്തിന് ഹൈക്കോടതി ഉത്തരവിടുകയും 2012 നവംബറിൽ മൂന്ന് നേതാക്കളെ, അന്നത്തെ സി.പി.എം ജില്ലാ സെക്രട്ടറി എം.എം മണി ഉൾപ്പെടെയുള്ളവർ അറസ്റ്റിലായി. എംഎം മണിയെയും കൂട്ടുപ്രതികളെയും ഇടുക്കിയിലെ വീട്ടിൽ നിന്ന് ഐജി പൊലീസ് കസ്റ്റഡിയിലെടുത്തു 46 ദിവസം ജയിലിൽ കഴിയേണ്ടിവന്നു.
ജയിൽ മോചിതനായ ശേഷം എംഎം മണി മോചന ഹർജിയുമായി സെഷൻസ് കോടതിയെ സമീപിച്ചെങ്കിലും കോടതി ഹർജി തള്ളുകയും മണിയും കൂട്ടുപ്രതികളും വിചാരണ നേരിടണമെന്നും ആവശ്യപ്പെട്ടു. വിധി ചോദ്യം ചെയ്ത് മണി ഹൈക്കോടതിയെ സമീപിച്ചതോടെയാണ് കുറ്റവിമുക്തനാക്കാനുള്ള വഴി തുറന്നത്.
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.