കോഴിക്കോട് : കെ റെയിലിനെതിരായ പ്രതിപക്ഷ സമരം പരിഹാസ്യമാണെന്ന് എ വിജയരാഘവൻ. യാഥാർത്ഥ്യ ബോധത്തോടെ വികസനം കാണുന്നവർക്ക് പദ്ധതിയെ എതിർക്കാനാകില്ല. കെ റെയിൽ പദ്ധതി ഇടതുപക്ഷത്തിന്റെ പ്രകടന പത്രികയുടെ ഭാഗമാണെന്നും കെ റെയിലിന്റെ കാര്യത്തിൽ എൽഡിഎഫ് ഒറ്റക്കെട്ടാണെന്നും വിജയരാഘവന് പറഞ്ഞു. രാഷ്ട്രീയ പ്രേരിതമായ സമരങ്ങളാണ് ഇവിടെ നടക്കുന്നത്. കോൺഗ്രസിന്റെ കൊടി പിടിക്കുന്നവർ നാട്ടുകാർ അല്ലെന്നും എ വിജയരാഘവൻ പറഞ്ഞു. അരി കഴുകുന്നത് കോൺഗ്രസ്, വെള്ളം വയ്ക്കുന്നത് ബിജെപി, അടുപ്പ് കൂട്ടുന്നത് എസ്ഡിപിഐ, തീ കത്തിക്കുന്നത് ജമാഅത്തെ ഇസ്ലാമി എന്നതാണ് സമരത്തിൽ കാണുന്നത് എന്ന് എ വിജയരാഘവൻ ആരോപിച്ചു.
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.