ജക്കാർത്ത: എട്ട് ഗർഭഛിദ്രങ്ങൾക്ക് ശേഷം അപൂർവ കാണ്ടാമൃഗം കുഞ്ഞിന് ജന്മം നൽകി. ഇന്തോനേഷ്യയിലെ ലാംപുങ് പ്രവിശ്യയിലെ വേ കോമ്പസ് നാഷണൽ പാർക്കിലാണ് റോസ എന്ന സുമാത്രൻ കാണ്ടാമൃഗം തന്റെ കുഞ്ഞിന് ജന്മം നൽകിയത്. വംശനാശഭീഷണി നേരിടുന്ന സുമാത്രൻ കാണ്ടാമൃഗമാണിത് . സംരക്ഷിത പ്രത്യുത്പാദന പരിപാടികളില്ലാതെ 40 വർഷം വരെ ജീവിക്കാൻ കഴിയുന്ന സുമാത്രൻ കാണ്ടാമൃഗങ്ങൾ ഭൂമുഖത്ത് നിന്ന് ഉടൻ അപ്രത്യക്ഷമാകുമെന്ന് ഇന്റർനാഷണൽ റിനോ ഫെഡറേഷൻ (ഐആർഎഫ്) നിഗമനം ചെയ്തു. തെക്കുകിഴക്കൻ ഏഷ്യയിൽ മാത്രം കാണപ്പെടുന്ന സുമാത്രൻ കാണ്ടാമൃഗങ്ങളുടെ എണ്ണം കഴിഞ്ഞ രണ്ട് ദശാബ്ദത്തിനിടെ 70 ശതമാനം കുറഞ്ഞു. അതെ സമയം ലോകത്ത് 80 ൽ താഴെ സുമാത്രൻ കാണ്ടാമൃഗങ്ങൾ മാത്രമേ അവശേഷിക്കുന്നുള്ളൂ.
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.









