ഇസ്ലാമാബാദ്∙ ഇന്ത്യയെ പുകഴ്ത്തുന്ന ഇമ്രാന്‍ ഖാന്റെ നിലപാടിനെതിരെ അതിരൂക്ഷ വിമര്‍ശനവുമായി പാക്ക് പ്രതിപക്ഷ നേതാവ് മറിയം നവാസ് ഷെരീഫ്. ഇത്രയധികം ഇന്ത്യയെ ഇഷ്ടമാണെങ്കില്‍ ഇമ്രാന്‍ ഇന്ത്യയിലേക്കു പോകണമെന്ന് മറിയം. ‘മഹത്തായ അഭിമാനബോധമുള്ള രാജ്യമാണ് ഇന്ത്യ’ എന്ന ഇമ്രാന്‍ ഖാന്റെ പ്രസ്താവനയോടു പ്രതികരിക്കുകയായിരുന്നു മറിയം. പുറത്താക്കപ്പെട്ട മുന്‍ പ്രധാനമന്ത്രി നവാസ് ഫെരീഫിന്റെ മകളാണ് മറിയം.
പാക് ദേശീയ അസംബ്ലി നിർത്തിവച്ചു; ഇമ്രാൻ ഹാജരായില്ല, കോടതിയലക്ഷ്യമെന്ന് പ്രതിപക്ഷം അവിശ്വാസ പ്രമേയ വോട്ടെടുപ്പില്‍ തിരിച്ചടി ഉറപ്പായതിനു പിന്നാലെ രാജ്യത്തെ അഭിസംബോധന ചെയ്യുമ്പോഴാണ് ഇമ്രാന്‍ ഇന്ത്യയെ പ്രകീര്‍ത്തിച്ചത്. താന്‍ ഇന്ത്യക്ക് എതിരല്ലെന്നും ഒരു ലോകശക്തിക്കും രാജ്യതാല്‍പര്യത്തിനു വിരുദ്ധമായി പ്രവര്‍ത്തിക്കാന്‍ ഇന്ത്യക്കു മേല്‍ സമ്മര്‍ദം ചെലുത്താനാവില്ലെന്നും ഇമ്രാന്‍ പറഞ്ഞു. ഉപരോധങ്ങള്‍ മറികടന്നും ഇന്ത്യ റഷ്യയില്‍നിന്ന് എണ്ണ വാങ്ങുന്നു. ആര്‍ക്കും ഇന്ത്യയോട് ആജ്ഞാപിക്കാനാവില്ല. പാക്കിസ്ഥാനോട് യൂറോപ്യന്‍ അംബാസഡര്‍മാര്‍ പറഞ്ഞ കാര്യങ്ങള്‍ അവര്‍ക്ക് ഇന്ത്യയോടു പറയാനാകുമോ. ഇന്ത്യ ഒരു പരമാധികാര രാജ്യമായതു കൊണ്ടാണ് അവര്‍ക്കതിനു കഴിയാത്തതെന്നും ഇമ്രാന്‍ വ്യക്തമാക്കി. അതെ സമയം ഇമ്രാന്റെ ഇന്ത്യന്‍ അനുകൂല നിലപാടുകള്‍ക്കെതിരെ രൂക്ഷവിമര്‍ശനമാണ് പ്രതിപക്ഷം ഉയര്‍ത്തുന്നത്. അധികാരം നഷ്ടമാകുന്ന സാഹചര്യത്തില്‍ ഇമ്രാന്‍ ഭ്രാന്തമായ അവസ്ഥയിലാണെന്ന് മറിയം ഷെരീഫ് പറഞ്ഞു. സ്വന്തം പാര്‍ട്ടി തന്നെയാണ് അദ്ദേഹത്തെ പുറത്താക്കുന്നത്. ഇന്ത്യയെ അത്രയ്ക്ക് ഇഷ്ടമാണെങ്കില്‍ അവിടേക്ക് മാറി, പാക്കിസ്ഥാനിലെ ജീവിതം ഉപേക്ഷിക്കണമെന്നും മറിയം പറഞ്ഞു. ഇന്ത്യയെ പുകഴ്ത്തി ഇമ്രാന്‍ കഴിഞ്ഞയാഴ്ച നടത്തിയ പ്രസ്താവനയും വിവാദമായിരുന്നു.
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.









