ദോഹ: ഇന്ത്യക്കാർക്ക് ഓൺ അറൈവൽ വിസ ലഭിക്കാൻ നിർബന്ധമാക്കിയിരുന്ന ഹോട്ടൽ ബുക്കിംഗ് പേജ് വെബ്സൈറ്റിൽ നിന്നും നീക്കം ചെയ്ത ഡിസ്കവർ ഖത്തർ ബുക്കിംഗ് പേജ് പുനഃസ്ഥാപിച്ചു .
ഇതോടുകൂടി ഡിസ്കവർ ഖത്തർ വെബ്സൈറ്റിലൂടെ ഹോട്ടൽ ബുക്ക് ചെയ്തവർക്ക് മാത്രമേ ഇനി ഓൺ അറൈവൽ ഫ്രീ ടൂറിസ്റ്റു വിസ ലഭിക്കുകയുള്ളുവെന്ന ആഭ്യന്തര മന്ത്രാലയത്തിന്റെ നിബന്ധന വീണ്ടും പ്രാബല്യത്തിൽ വന്നു ഇത് ഇന്ത്യക്കാരെ സംബന്ധിച്ചിടത്തോളം താങ്ങാനാവാത്ത ഒരു വ്യവസ്ഥയാണ്. ഹോട്ടൽ ബുക്കിംഗ് പേജ് അപ്രത്യക്ഷമായതോടെ പുതിയ നിബന്ധന പിൻവലിക്കുന്നതായി വ്യാഖ്യാനിക്കപ്പെട്ടിരുന്നു. ഇന്ന് മുതൽ ഹോട്ടൽ ബുക്കിംഗ് സ്വീകരിക്കും. ഇന്ത്യ, പാക്കിസ്ഥാൻ, ഇറാൻ പൗരന്മാർക്കാണ് പുതിയ നിബന്ധനകൾ ബാധകം.
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.