ബംഗളുരു: : സീരിയൽ നടനിൽ നിന്ന് കന്നഡ സൂപ്പർ താരമായി മാറിയിരിക്കുകയാണ് നടൻ യാഷ്. അതെ സമയം കെജിഎഫ് രണ്ടിന്റെ റിലീസിനായി കാത്തിരിക്കുകയാണ് ആരാധകർ. എന്നാൽ ഇപ്പോഴിതാ ഒരു അഭിമുഖത്തിൽ അച്ഛനെ കുറിച്ച് പറഞ്ഞതാണ് താരം ശ്രദ്ധയാകർഷിക്കുന്നത്. താനൊരു സിനിമാ നടനാണെങ്കിലും ബസ് ഡ്രൈവറായിരുന്ന അച്ഛൻ ജോലി ഉപേക്ഷിക്കാൻ തയ്യാറായിരുന്നില്ലെന്നാണ് യാഷ് പറയുന്നത്. “ഒരു മകനെന്ന നിലയിൽ, എന്റെ അച്ഛൻ ഈ സമയത്ത് വിശ്രമിക്കണമെന്നും ഞാൻ ആഗ്രഹിക്കുന്നു, കാരണം അദ്ദേഹം എനിക്ക് വേണ്ടി കഠിനാധ്വാനം ചെയ്തിട്ടുണ്ട്. പക്ഷേ ബസ് ഡ്രൈവർ ജോലി ഉപേക്ഷിക്കാൻ ഞാൻ അദ്ദേഹത്തെ നിർബന്ധിച്ചില്ല. അച്ഛന് ആ ജോലി ഇഷ്ടമാണെന്ന് എനിക്കറിയാം. അച്ഛൻ എന്നോട് പറഞ്ഞു, ‘ഞാൻ എന്റെ ജോലി ചെയ്യട്ടെ, നീ നിൻറെ ജോലി ചെയ്യുക’ എന്ന് . ഇല്ലെങ്കിൽ അച്ഛന് ബോറടിക്കും. പിന്നെ, എന്റെ സഹോദരിക്ക് ഒരു കുഞ്ഞുണ്ടായപ്പോൾ, അവളുടെ കൂടെ സമയം ചെലവഴിക്കാൻ അച്ഛൻ ആഗ്രഹിച്ചു. അങ്ങനെയാണ് ആ ജോലി നിർത്തിയത് യഷ് പറഞ്ഞു. അച്ഛന്റെ കഠിനാധ്വാനവും ബസ് ഡ്രൈവർ ജോലിയുമാണ് താൻ ഇന്ന് ഈ നിലയിൽ എത്തിയതെന്നും യാഷ് പറഞ്ഞു
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.









