പാലക്കാട് സോഷ്യൽ മീഡിയയിലൂടെ അടുപ്പത്തിലായ യുവാവിനൊപ്പം ജീവിക്കാനായി മൂന്നു വയസ്സുള്ള മകനെ ഷാൾ കൊണ്ട് കഴുത്തു ഞെരിച്ചു കൊലപ്പെടുത്തിയെന്ന് അമ്മയുടെ മൊഴി. സംഭവത്തിൽ കാമുകനോ മറ്റു ബന്ധുക്കൾക്കോ പങ്കില്ലെന്നും കൊലപാതകം ആസൂത്രണം ചെയ്തതു പ്രതി ഒറ്റയ്ക്കാണെന്നും പൊലീസ്
ചൊവ്വാഴ്ച രാവിലെ ഏഴരയോടെയാണു മണ്ണുക്കാട് ചുട്ടിപ്പാറ മുഹമ്മദ് ഷമീറിന്റെയും ആസിയയുടെയും മകൻ മുഹമ്മദ് ഷാൻ കൊല്ലപ്പെട്ടത്. പ്രതി ആസിയയെ (23) കോടതി റിമാൻഡ് ചെയ്തു. ഉറങ്ങിക്കിടന്ന കുട്ടിയുടെ കഴുത്തിൽ ചുരുദാറിന്റെ ഷാൾ ഉപയോഗിച്ചു മുറുക്കി ശ്വാസം മുട്ടിച്ചു കൊലപ്പെടുത്തുകയായിരുന്നു. പിന്നീട്, കുട്ടി എഴുന്നേൽക്കുന്നില്ലെന്നു പറഞ്ഞു നിലവിളിച്ചുകൊണ്ടു മുറിക്കു പുറത്തേക്ക് ഓടി. ബന്ധുക്കളും നാട്ടുകാരും ചേർന്നു കുട്ടിയെ ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സ്ഥിരീകരിച്ചു.എന്നാൽ ആസിയയുടെ പെരുമാറ്റത്തിൽ സംശയം തോന്നിയതോടെ ബന്ധുക്കൾ പരാതി നൽകി. തുടർന്നുള്ള ചോദ്യം ചെയ്യലിൽ ആസിയ കുറ്റം സമ്മതിച്ചു. ഷാളും ഇതിലുണ്ടായ രക്തക്കറയും തെളിവെടുപ്പിനിടെ പൊലീസ് കണ്ടെത്തു കയും ചെയ്തു
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.









