മലപ്പുറം: റമദാൻ 27ന് രാത്രി മലപ്പുറം സ്വലാത്ത് നഗറിൽ നടക്കുന്ന രാജ്യത്തെ ഏറ്റവും വലിയ റമദാൻ പ്രാർത്ഥനാ സംഗമത്തിന് കൊടിയേറി. ഒരു ലക്ഷം പേർ പങ്കെടുക്കുന്ന ഇഫ്താർ സംഗമം ഉൾപ്പെടെ പ്രൗഢഗംഭീരമായി നടക്കുന്ന മഹാ പ്രാർത്ഥനാ സംഗമത്തിന്റെ പതാക ഉയർത്തൽ ചടങ്ങാണ് സ്വലാത്ത് നഗറില്‍ നടന്നത്.
സമസ്ത ഉപാധ്യക്ഷനും സ്വാഗത സംഘം ചെയര്‍മാനുമായ സയ്യിദ് അലി ബഫഖി തങ്ങള്‍, മഅദിന്‍ ചെയര്‍മാന്‍ സയ്യിദ് ഇബ്‌റാഹീമുല്‍ ഖലീല്‍ അല്‍ ബുഖാരി എന്നിവര്‍ നേതൃത്വം നല്‍കി. സമസ്ത ജില്ലാ സെക്രട്ടറി പി. ഇബ്‌റാഹീം ബാഖവി മേല്‍മുറി, അബ്ദുല്‍ ജലീല്‍ സഖാഫി കടലുണ്ടി, അബൂബക്കര്‍ സഖാഫി കുട്ടശ്ശേരി, എസ്.വൈ.എസ് ജില്ലാ സെക്രട്ടറി പി.പി മുജീബ് റഹ്മാന്‍, ദുല്‍ഫുഖാറലി സഖാഫി എന്നിവര്‍ സംബന്ധിച്ചു.
ലോകമെമ്പാടുമുള്ള ജനലക്ഷങ്ങളാണ് മഹത്തായ പ്രാർത്ഥനാ സമ്മേളനത്തിൽ പങ്കെടുക്കുക. പ്രാര്‍ത്ഥനാ സമ്മേളനത്തിന്റെ ഭാഗമായുള്ള വിവിധ പരിപാടികളുടെ ഉദ്ഘാടനം നാളെ(ബുധന്‍) വൈകുന്നേരം 4ന് സമസ്ത സെക്രട്ടറി പൊന്മള അബ്ദുല്‍ ഖാദിര്‍ മുസ്്‌ലിയാര്‍ നിര്‍വ്വഹിക്കും. മഅ്ദിന്‍ ചെയര്‍മാന്‍ സയ്യിദ് ഇബ്‌റാഹീമുല്‍ ഖലീല്‍ അല്‍ ബുഖാരി അദ്ധ്യക്ഷത വഹിക്കും. തുടര്‍ന്ന് മഅദിന്‍ ഗ്രാന്റ് മസ്ജിദില്‍ ഇഅ്തികാഫ് ജല്‍സ ആരംഭിക്കും. വിവിധ ആത്മീയ വൈജ്ഞാനിക മജ്‌ലിസുകള്‍ നടക്കും.
വ്യാഴാഴ്ച വൈകുന്നേരം 4 ന് പ്രധാന വേദിയില്‍ പ്രാര്‍ത്ഥനാ സമ്മേളന സമാപന സംഗമം ആരംഭിക്കും. ഇന്ത്യന്‍ ഗ്രാന്റ് മുഫ്തി കാന്തപുരം എ.പി അബൂബക്കര്‍ മുസ് ലിയാര്‍ ഉദ്ഘാടനം നിര്‍വ്വഹിക്കും. ഒരു ലക്ഷം പേര്‍ പങ്കെടുക്കുന്ന ഇഫ്ത്വാര്‍ സംഗമം നടക്കും. വിവിധ നിസ്‌കാരങ്ങള്‍ക്കും അത്താഴത്തിനും സൗകര്യമൊരുക്കും. സ്ത്രീകള്‍ക്ക് പ്രത്യേക സംവിധാനങ്ങളുണ്ടാകും.
റമളാന്‍ 27-ാം രാവും വെള്ളിയാഴ്ച രാവും ഒരുമിച്ച് വരുന്നതിനാലും രണ്ട് കോവിഡ് വര്‍ഷങ്ങള്‍ക്ക് ശേഷം നടക്കുന്ന പരിപാടിയായതിനാലും വിശ്വാസികളുടെ ഒഴുക്ക് കണക്കിലെടുത്ത് വിപുലമായ ഒരുക്കങ്ങളാണ് നടക്കുന്നത്. പ്രധാന വേദിയുടെയും കവാടത്തിന്റെയും പണി പൂര്‍ത്തിയായിക്കഴിഞ്ഞു. പ്രാര്‍ത്ഥനാ സമ്മേളനത്തിലെത്തുന്ന വിശ്വാസികളെ സഹായിക്കുന്നതിനായി 5555 അംഗ സന്നദ്ധവിഭാഗത്തിന്റെ സേവനവുമുണ്ടാകും.
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.









