കോഴിക്കോട് : മാവൂര്‍ അങ്ങാടിയിലും, ബസ് സ്റ്റാന്‍ഡ് പരിസരങ്ങളിലും തെരുവ് നായകളുടെ ശല്യം രൂക്ഷമാകുന്നു. അതെ സമയം കാല്‍നട യാത്രക്കാരെയും ഇരുചക്ര വാഹന യാത്രക്കാരെയും തെരുവ് നായകള്‍ ആക്രമിക്കുന്നത് പതിവായിട്ടും ഇതുവരെ അധികൃതരുടെ ഭാഗത്ത് നിന്നും നടപടികള്‍ ഉണ്ടായിട്ടില്ലെന്ന് പ്രദേശവാസികള്‍ പറയുന്നു . കാടുകയറിക്കിടക്കുന്ന ഗ്രാസിം ക്വാര്‍ട്ടേഴ്സാണ് തെരുവ് നായകളുടെ താവളം. ഇവിടെ സാമൂഹിക വിരുദ്ധര്‍ തള്ളുന്ന മാലിന്യങ്ങളും, ഭക്ഷണ അവശിഷ്ടങ്ങളും ഭക്ഷിച്ചാണ് തെരുവ് നായകള്‍ പെരുകുന്നത്. രാവിലെ നടക്കാനിറങ്ങുന്ന ഇറങ്ങുന്ന ആളുകളും, അതിരാവിലെ ആരാധനാലയങ്ങളില്‍ പോകുന്ന ആളുകളുമാണ് ഇവിടെ പതിവായി തെരുവ് നായകളുടെ ആക്രമണത്തിന് ഇരയാകുന്നതെന്ന് പ്രദേശവാസികള്‍ കൂട്ടിച്ചേര്‍ത്തു.
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.