തിരുവനന്തപുരം: കേരളത്തിന് ലഭിക്കുന്ന ഓള് ഇന്ത്യ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസ് (എയിംസ്) കോഴിക്കോട് അനുവദിക്കും. കേരളത്തില്‍ എയിംസ് സ്ഥാപിക്കുന്നത് പരിഗണനയിലാണെന്ന വിവരം കേന്ദ്ര സര്‍ക്കാര്‍ കഴിഞ്ഞ ദിവസമാണ് അറിയിച്ചത്. കിനാലൂരിലെ കെ.എസ്.ഐ.ഡി.സി ഭൂമിയിലായിരിക്കും എയിംസ് വരിക. കിനാലൂരിലെ 142 ഏക്കര്‍ ഭൂമി കെ.എസ്.ഐ.ഡി.സി റവന്യു വകുപ്പിന് കൈമാറാന്‍ ഉത്തരവിറങ്ങി.
കേരളത്തിൽ എയിംസ് സ്ഥാപിക്കാൻ അനുമതി അനുമതി നൽകിയ സാഹചര്യത്തിൽ നടപടികൾ സംസ്ഥാന സർക്കാർ വേഗത്തിലാക്കി. ഭൂമി കൈമാറ്റത്തിന് അനുമതി നൽകി പ്രിൻസിപ്പൽ സെക്രട്ടറി ഉത്തരവിറക്കി. കോഴിക്കോട് എയിംസിനായി കണ്ടെത്തിയ കിനാലൂരിലെ ഭൂമി ആരോഗ്യവകുപ്പിന് കൈമാറാനാണ് അനുമതി നൽകിയിരിക്കുന്നത്. വ്യവസായ വകുപ്പിന്റെ ഭൂമിയാണ് ആരോഗ്യവകുപ്പിന് കൈമാറുന്നത്.
കോഴിക്കോട് കിനാലൂരിൽ എയിംസ് സ്ഥാപിക്കുന്നത് സംബന്ധിച്ച് കഴിഞ്ഞ പാർലമെന്റ് സമ്മേളനത്തിലാണ് കെ മുരളീധരൻ എംപി ചോദ്യം ഉന്നയിച്ചത്. ഇതിനാലാണ് കേരളത്തിൽ എയിംസ് സ്ഥാപിക്കാൻ അനുമതി നൽകിയതായി കേന്ദ്രം രേഖാമൂലം അറിയിച്ചത്. ഇത് സംബന്ധിച്ച് കേന്ദ്രം കേരളത്തിന് കത്തയച്ചു. അനുയോജ്യമായ സ്ഥലങ്ങൾ അറിയിക്കണമെന്നാവശ്യപ്പെട്ട് കേന്ദ്രം കേരളത്തിനും കത്തയച്ചിട്ടുണ്ട്. ഇതനുസരിച്ച് സംസ്ഥാന സർക്കാർ തിരുവനന്തപുരം, കോട്ടയം, കോഴിക്കോട് ജില്ലകളിലായി നാല് സ്ഥലങ്ങൾ നിർദേശിച്ചിട്ടുണ്ട്. ഇതിൽ കോഴിക്കോട്ടെ കിനാലൂരിലാണ് ഭൂമി കൈമാറാൻ അനുമതി നൽകിയിരിക്കുന്നത്.
കേരളത്തിൽ എയിംസ് സ്ഥാപിക്കുന്നതിനുള്ള നടപടികൾ ആരംഭിച്ചതായി കേന്ദ്ര ആരോഗ്യ മന്ത്രാലയം രേഖാമൂലം അറിയിച്ചു. ഇക്കാര്യത്തിൽ കേന്ദ്ര ധനമന്ത്രാലയത്തിന്റെ അനുമതിക്കായി കാത്തിരിക്കുകയാണെന്ന് ആരോഗ്യ മന്ത്രാലയം അറിയിച്ചു. നാലിടങ്ങളിൽ എയിംസ് സ്ഥാപിക്കാൻ കേരളം നിർദേശിച്ചിരുന്നു. ധനമന്ത്രാലയത്തിന്റെ അനുമതി ലഭിച്ചശേഷം എവിടെ സ്ഥാപിക്കണമെന്ന് തീരുമാനിക്കും.
എല്ലാ സംസ്ഥാനങ്ങളിലും ഒരു എയിംസെങ്കിലും വേണമെന്നതാണ് സർക്കാരിന്റെ നയമെന്ന് കേന്ദ്ര ആരോഗ്യ സഹമന്ത്രി ഭാരതി പ്രവീൺ പവാർ കെ മുരളീധരൻ എംപിയോട് പറഞ്ഞു. കിനാലൂരിനൊപ്പം തിരുവനന്തപുരത്തെ നെട്ടുകാൽത്തേരി, കോട്ടയം മെഡിക്കൽ കോളേജ്, കളമശ്ശേരി എച്ച്എംടി എന്നിവയും എയിംസ് സ്ഥാപിക്കുന്നതിനുള്ള സ്ഥലങ്ങളുടെ പട്ടികയിൽ സംസ്ഥാനം ഉൾപ്പെടുത്തിയിരുന്നു. കിനാലൂരിൽ കെഎസ്ഐഡിസിയുടെ 150 ഏക്കറിന് പുറമെ 100 ഏക്കർ കൂടി ഏറ്റെടുക്കാമെന്നാണ് കേരളത്തിന്റെ ശുപാർശ. അതിനാണ് ഇപ്പോൾ ഉത്തരവിറങ്ങിയിരിക്കുന്നത്. കാസര്‍ഗോഡ് ജില്ലയില്‍ എയിംസിനായി സമരം നടക്കുന്നുണ്ട്.
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.