വേനൽക്കാലത്ത് മനസും ശരീരവും തണുപ്പിക്കാൻ ധാരാളം വെള്ളം കുടിക്കേണ്ടത് അത്യാവശ്യമാണ് .ഈ സമയം പുറത്തിറങ്ങുമ്പോൾ വെയിൽ അധികം ഏൽക്കാതിരിക്കാൻ മുൻകരുതൽ സ്വീകരിക്കണമെന്ന് ആരോഗ്യവിദഗ്ധർ മുന്നറിയിപ്പ് നൽകുന്നു.
വെള്ളം കുടിക്കാതിരിക്കുന്നത് നിർജലീകരണം, ക്ഷീണം എന്നിവ ഉണ്ടാകാനുള്ള സാധ്യത വർദ്ധിപ്പിക്കുന്നു. ആഹാരകാര്യത്തിലും ഏറെ ശ്രദ്ധിക്കേണ്ട സമയമാണിത് . കൂടാതെ പോഷകങ്ങൾ ഏറെ അടങ്ങിയ, ജലാംശം കൂടുതലുള്ള ഭക്ഷണങ്ങൾ കഴിക്കാൻ ശ്രദ്ധിക്കണം ഈ വേനൽക്കാലത്ത് പോഷകങ്ങൾ അടങ്ങിയ ഒരു പാനീയം എങ്ങനെ ഉണ്ടാക്കാം എന്ന് നോക്കാം . വളരെ എളുപ്പത്തിലും വേഗത്തിലും തയ്യാറാക്കാവുന്ന ഒരു പാനീയമാണ് ഇത് ശരീരത്തിലെ ജലാംശം നിലനിർത്താൻ സഹായിക്കുന്ന ഈ പാനീയം ആന്റിഓക്സിഡന്റുകളാൽ സമൃദ്ധമാണ്
വേണ്ട ചേരുവകൾ…
വെള്ളരിക്ക 2 എണ്ണം
പുതിന ഇല കാൽകപ്പ്
നാരങ്ങാ നീര് ഒരു ടീസ്പൂൺ
വെള്ളം രണ്ട് കപ്പ്
തയ്യാറാക്കുന്ന വിധം…
വെള്ളരിക്ക, പുതിന ഇല, വെള്ളം, നാരങ്ങാ നീര് എന്നിവ മിക്സിയിൽ നന്നായി അരച്ചെടുക്കുക. ഈ കൂട്ട് അരിപ്പ ഉപയോഗിച്ച് അരിച്ചെടുക്കുക. ഒരു ഗ്ലാസിൽ ഐസ് ക്യൂബുകൾ ഇട്ടശേഷം ഇതിലേക്ക് നേരത്തെ അരിച്ച് വെച്ചിരിക്കുന്ന വെള്ളരിക്ക ജ്യൂസ് ഒഴിച്ചുകൊടുക്കുക.
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.