കോഴിക്കോട്: ചെറുവണ്ണൂരിൽ പോക്സോ കേസിലെ പ്രതി ദുരൂഹ സാഹചര്യത്തിൽ മരിച്ച സംഭവത്തിൽ വഴിത്തിരിവ്. ചെറുവണ്ണൂരിലെ ജിഷ്ണുവിന്റെ പോസ്റ്റ്മോർട്ടത്തിലാണ് നിർണായക കണ്ടെത്തൽ. ജിഷ്ണുവിന്റെ തലയ്ക്കും വാരിയെല്ലിനും പരിക്കേറ്റതായി പോസ്റ്റ്മോർട്ടത്തിൽ കണ്ടെത്തി. ഇതിന്റെ കാരണം വ്യക്തമാകാന്‍ ജിഷ്ണു വീണുകിടന്ന സ്ഥലം വിദഗ്ധ ഡോക്ടർമാരുടെ സംഘം നാളെ പരിശോധന നടത്തും.
കോഴിക്കോട് ചെറുവണ്ണൂരിലാണ് പോക്സോ കേസിലെ പ്രതിയെ കോഴിക്കോട് ചെറുവണ്ണൂരിൽ ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. പൊലീസ് അന്വേഷിച്ച് വീട്ടില്‍ എത്തിയതിനു പിന്നാലെയാണ് ചെറുവണ്ണൂര്‍ സ്വദേശി ജിഷ്ണുവിനെ മരിച്ച നിലയില്‍ കണ്ടത്. ജിഷ്ണുവിന് പരിക്കേറ്റതായും സംഭവത്തിൽ ദുരൂഹതയുണ്ടെന്നും കുടുംബം ആരോപിച്ചു. വീട്ടുകാർ പരാതി നൽകിയതിനാൽ വിശദമായ അന്വേഷണത്തിന് ഉത്തരവിട്ടതായി പൊലീസ് പറഞ്ഞു.
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.