വൻ സിനിമകളുടെ റെക്കോർഡുകൾ തകർത്ത് യാഷിന്റെ കെജിഎഫ് 2 തിയറ്റുകളിൽ മുന്നേറുകയാണ്.ഇപ്പോഴിതാ റിലീസ് ചെയ്ത് പതിനേഴ് ദിവസത്തിനുള്ളില്‍ 1000 കോടി ക്ലബ്ബിൽ ഇടംനേടിയിരിക്കുകയാണ് ചിത്രം. ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ കളക്ഷന്‍ നേടുന്ന ചിത്രങ്ങളുടെ പട്ടികയില്‍ നാലാമത് എത്തിയിരിക്കുകയാണ് കെജി എഫ് 2 എന്ന് ട്രേഡ് അനലിസ്റ്റ് രമേശ് ബാല ട്വീറ്റ് ചെയ്യുന്നു. ആര്‍ആര്‍ആര്‍, ബാഹുബലി 2, ദംഗല്‍ എന്നീ ചിത്രങ്ങളാണ് കെജിഎഫിന് മുന്നിലുള്ളത്. രാജമൗലി സംവിധാനം ചെയ്ത ആര്‍ആര്‍ആര്‍ ആണ് കെജിഎഫി2ന് മുന്‍പ് ഈ വര്‍ഷം ബോക്സ് ഓഫീസില്‍ വന്‍ ഹൈപ്പ് സൃഷ്ടിച്ചത്. റിപ്പോർട്ടുകൾ പ്രകാരം 1115 കോടിയാണ് ഇതുവരെ ആർആർആർ നേടിയത്.
കന്നഡ സിനിമാ മേഖലയുടെ തലവര മാറ്റി വരച്ച ചിത്രം കൂടിയായിരുന്നു കെജിഎഫ്. ചിത്രത്തിലൂടെ കേരളത്തിലടക്കം നിരവധി ആരാധകരെ സ്വന്തമാക്കാന്‍ യാഷിന് ഇതിനോടകം സാധിച്ചു. അതേസമയം, വൻ സിനിമകളെയും പിന്നിലാക്കിയാണ് കെജിഎഫ് 2 മുന്നേറുന്നത്. കഴിഞ്ഞ ദിവസം ചിത്രം ഏറ്റെടുത്ത പ്രേക്ഷകർക്ക് നന്ദി പറഞ്ഞ് യാഷ് രംഗത്തെത്തിയിരുന്നു.
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.









