കാരന്തൂർ: മർക്കസ് അലുംനി ചാരിറ്റി ഫണ്ട് കെയർ&ഷെയറിലേക്കുള്ള മർക്കസ് ആർട്സ് കോളേജ് ഡിപ്ലോമ ഇൻ ഇസ്ലാമിക് പ്രോപഘേഷൻ(ഡി.ഐ.പി) ബാച്ചിന്റെ വിഹിതം ഒരു ലക്ഷം രൂപ മർകസ് ജനറൽ സെക്രട്ടറി കാന്തപുരം എ.പി അബൂബക്കർ മുസ്ലിയർക്ക് കൈമാറി. ഖാജ സഖാഫി കരുവൻപൊയിൽ,ഡോ.സി.കെ ഷമീം,നുഫൈൽ വേങ്ങര എന്നിവർ സന്നിഹിതരായി. സയ്യിദ് മുസ്സമ്മിൽ സഖാഫി തിരൂർക്കാട്,ഷാഫി കാവന്നൂർ, ഷഫീഖ് കുന്നംകുളം, അനസ് വെന്നിയൂർ, മൻസൂർ വൈലത്തൂർ, ഹബീബ് പുത്തൂർ, ആബിദ് കണ്ണൂർ തുടങ്ങിയവർ ധന സമാഹരണത്തിന് നേതൃത്തം നൽകി.
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.









