കോഴിക്കോട്: പെരുന്നാള്‍ ആഘോഷത്തിന്റെ ഭാഗമായി മാതാവിന്റെ ബന്ധുവീട്ടില്‍ വിരുന്നിനെത്തിയ വിദ്യാര്‍ത്ഥി പുഴയില്‍ മുങ്ങി മരിച്ചു. കൊടുവള്ളി മാനിപുരം ആറങ്ങോട് ആയപ്പൊയില്‍ സുബൈറിന്റെ മകൻ സിനാൻ (14) ആണ് മരിച്ചത്. ചൊവ്വാഴ്ച വൈകീട്ട് കുന്ദമംഗലം താളിക്കുണ്ട് ഭാഗത്ത് വെച്ചായിരുന്നു അപകടം. പൂനൂര് പുഴയിലാണ് കുട്ടി മുങ്ങിമരിച്ചത്. മറ്റ് കുട്ടികളുമായി പുഴയിൽ ഇറങ്ങുമ്പോൾ മുങ്ങുകയായിരുന്നു. നാട്ടുകാർ ചേർന്ന് കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.