ന്യൂയോർക്ക്: ലോകസമ്പന്നരിൽ നാലാം സ്ഥാനക്കാരനും മൈക്രോസോഫ്റ്റ് സഹസ്ഥാപകനുമായ ബിൽ ഗേറ്റ്സും ഭാര്യ മെലിൻഡയും 27 വർഷത്തെ ദാമ്പത്യം ഔദ്യോഗികമായി അവസാനിപ്പിച്ചത്. വാഷിംഗ്ടണിലെ കിംഗ്സ് കൗണ്ടിയിലെ ജഡ്ജി അന്തിമ വിധി പ്രഖ്യാപിക്കുകയും ഉടമ്പടി പ്രകാരം സ്വത്ത് പങ്കിടാൻ ഇരുവരും സമ്മതിക്കുകയും ചെയ്തു.എന്നാൽ ഇപ്പോൾ തൻറെ ഭാര്യയെ തന്നെ വിവാഹം കഴിക്കണമെന്ന് ആഗ്രഹം പ്രകടിപ്പിച്ചിരിക്കയാണ് ബിൽ ഗേറ്റ്സ്. നാടകായീയമായിരുന്നു കഴിഞ്ഞ വർഷങ്ങളെന്നും, മക്കൾ വളർന്ന് വീട് വിടുന്നതോടെ എല്ലാ വിവാഹബന്ധവും വലിയ പരിവർത്തനത്തിന് വഴിമാറുമെന്നും അദ്ദേഹം അഭിമുഖത്തിൽ പറഞ്ഞു. മെലിൻഡയെ പുനർവിവാഹം ചെയ്യുമോ എന്ന ചോദ്യത്തിന്, അങ്ങനെ ഒരു ചിന്ത ഇതുവരെ ഇല്ല എങ്കിലും അവസരമുണ്ടായാൽ അവരെ തന്നെയാകും വിവാഹം കഴിക്കുക മറ്റാരേയും ഞാൻ വിവാഹം ചെയ്യില്ല. ഭാവിയെ കുറിച്ച് പദ്ധതികളൊന്നുമില്ല, പക്ഷേ വിവാഹം മുന്നിൽ കാണുന്നുണ്ട്’- അദ്ദേഹം പറഞ്ഞു.
ഭാര്യയുമായി ഇപ്പോഴും ഒരുമിച്ച് പ്രവർത്തിക്കാൻ സാധിക്കുന്നതിൽ സന്തോഷം ഉണ്ടെന്നും, വളരെ പ്രധാനപ്പെട്ടതും സങ്കീർണ്ണവും അടുപ്പമേറിയതുമായ ബന്ധമാണ് മെലിൻഡയുമായി തനിക്കുണ്ടായിരുന്നതെന്നും അദ്ദേഹം പറഞ്ഞു . എങ്ങനെ വിവാഹ മോചനമുണ്ടായി എന്ന് ചോദിച്ചാൽ കൃത്യമായ ഒരുത്തരം പറയാൻ കഴിഞ്ഞേക്കില്ല. വേർപിരിയലിന്റെ വേദനയിൽ നിന്ന് മുക്തമായി വരികയാണ് ഇരുവരുമെന്നും അദ്ദേഹം പറഞ്ഞു.
ലോകത്തെ ഏറ്റവും വലിയ സ്വകാര്യ ചാരിറ്റിയായ പ്രസ്ഥാനമായ ബിൽ & മെലിൻഡ ഗേറ്റ്സ് ഫൗണ്ടേഷന്റെ കോ-ചെയർ കൂടിയാണ് മെലിൻഡ. 2021 മെയ് തുടക്കത്തിൽ ബിൽ ഗേറ്റ്സ് മൂന്ന് ബില്യൺ ഡോളർ വിലമതിക്കുന്ന ഓഹരി വിഹിതം മെലിൻഡയ്ക്ക് കൈമാറിയിരുന്നു. മൂന്ന് മക്കളിൽ ഏറ്റവും ഇളയവൾക്ക് 18 വയസ്സ് തികഞ്ഞതിന് പിന്നാലെയാണ് ഇരുവരും വിവാഹ മോചന തീരുമാനം വെളിപ്പെടുത്തിയത്. വേർപിരിയുമെങ്കിലും ബിൽ & മെലിൻഡ ഗേറ്റ്സ് ഫൗണ്ടേഷനിലൂടെയുളള ജീവകാരുണ്യ പ്രവർത്തനങ്ങൾ തുടരുമെന്നും ഇരുവരും വ്യക്തമാക്കിയിരുന്നു. ഇരുവരുടെയും സമ്പാദ്യത്തിന്റെയും നല്ലൊരു ഭാഗം ജീവകാരുണ്യ പ്രവർത്തനങ്ങൾക്കായാണ് മാറ്റിവയ്ക്കപ്പെടുന്നത്.
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.









